ബിഎംഡബ്ല്യുവിന്‍റെ രണ്ട് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍

By Web TeamFirst Published Jan 26, 2019, 11:15 PM IST
Highlights

 ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 

ദില്ലി:  ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓഫ് റോഡിംഗിനും ലോംഗ് റൈഡുകള്‍ക്കും ഷോര്‍ട്ട് റൈഡുകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനത്തില്‍ ബിഎംഡബ്ല്യു ഷിഫ്റ്റ്ക്യാമും അവതരിപ്പിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് സ്റ്റാന്‍ഡേഡിന്റെ എക്‌സ് ഷോറൂം വില 16,85,000 രൂപ, പ്രോ 20,05,000 രൂപ, ജിഎസ് അഡ്വഞ്ചര്‍ സ്റ്റാന്‍ഡേഡ് 18,25,000 രൂപ, അഡ്വഞ്ചര്‍ പ്രോ 21,95,000 രൂപ എന്നിങ്ങനെയാണ് വിലകള്‍.  ഇന്ത്യയിലുള്ള എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളിലും പുതിയ വാഹനങ്ങള്‍ ബുക്ക് ചെയ്യാം.

click me!