ഏറ്റവും വേഗതയുള്ള ഇലക്ട്രിക് ബൈക്കുമായി ടിവിഎസ്

Published : Oct 18, 2018, 02:09 PM IST
ഏറ്റവും വേഗതയുള്ള ഇലക്ട്രിക് ബൈക്കുമായി ടിവിഎസ്

Synopsis

ഏറ്റവും വേഗതയുള്ള ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാന്‍ രാജ്യത്തെ ആഭ്യന്തര ബൈക്ക് നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് മോട്ടോഴ്‍സ്

ഏറ്റവും വേഗതയുള്ള ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാന്‍ രാജ്യത്തെ ആഭ്യന്തര ബൈക്ക് നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് മോട്ടോഴ്‍സ്. ഗ്രീന്‍ മൊബിലിറ്റി സ്റ്റാര്‍ട്ട്അപ്പായ ആള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ സഹകരണത്തോടെയാണ് മണിക്കൂറില്‍ 138 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിക്കാന്‍  ടിവിഎസ് ഒരുങ്ങുന്നത്.  

200 മുതല്‍ 250 സിസിക്ക് സമാനമായ ശേഷിയുള്ള മോട്ടോറായിരിക്കും ഈ വാഹനങ്ങളുടെ ഹൃദയം. ഉയര്‍ന്ന വേഗതയ്ക്കൊപ്പം ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ പിന്നിടാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ടാകും. ബൈക്കിന്‍റെ സ്റ്റൈലിന്റെയും മറ്റും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നുമാണ് ടിവിഎസ് പറയുന്നത്.  2019-ഓടെ ബൈക്ക് നിരത്തിലെത്തിയേക്കും.

PREV
click me!

Recommended Stories

പുതിയ ബജാജ് പൾസർ 150; നിരത്തിൽ വിസ്മയം തീർക്കുമോ? പരീക്ഷണം പുരോഗമിക്കുന്നു
നിങ്ങൾ ടിവിഎസ് ഐക്യൂബ് വാങ്ങണോ വേണ്ടയോ?