ഹാരിയറിനെ പരിഷ്‍കരിച്ച് പുതിയ കളികളുമായി ടാറ്റ

By Web TeamFirst Published Feb 6, 2020, 11:45 AM IST
Highlights

ഹാരിയര്‍ എസ്‌യുവിയുടെ ബിഎസ് 6 പാലിക്കുന്ന മോഡലുകളെ അവതരിപ്പിച്ച് ടാറ്റ. മോഡലിന്‍റെ ബുക്കിംഗും കമ്പനി തുടങ്ങി. 

ഹാരിയര്‍ എസ്‌യുവിയുടെ ബിഎസ് 6 പാലിക്കുന്ന മോഡലുകളെ അവതരിപ്പിച്ച് ടാറ്റ. മോഡലിന്‍റെ ബുക്കിംഗും കമ്പനി തുടങ്ങി. 30,000 രൂപയാണ് ബുക്കിംഗ് തുക. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, പനോരമിക് സണ്‍റൂഫ് എന്നിവയോടെയാണ് പുതിയ ഹാരിയര്‍ വരുന്നത്.

മുമ്പത്തേക്കാള്‍ കൂടുതല്‍ കരുത്തുറ്റവനാണ് പുതിയ ഹാരിയര്‍. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഇപ്പോള്‍ 168 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം) നല്‍കിയിരിക്കുന്നു. പുതുതായി കാലിപ്‌സോ റെഡ് നിറവും സ്റ്റൈലിഷ് പുറം കണ്ണാടികളും നല്‍കിയതോടെ ടാറ്റ ഹാരിയര്‍ മുമ്പത്തേക്കാള്‍ ആകര്‍ഷകമാണ്.

പുതുതായി എക്‌സ്ഇസഡ് പ്ലസ്/എക്‌സ്ഇസഡ്എ പ്ലസ് എന്നീ ടോപ് വേരിയന്റുകളിലും ടാറ്റ ഹാരിയര്‍ ലഭിക്കും. പനോരമിക് സണ്‍റൂഫ്, ആറ് വിധത്തില്‍ ക്രമീകരിക്കാവുന്ന പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ക്രമീകരിക്കാവുന്ന ലംബാര്‍ സപ്പോര്‍ട്ട്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, ഡുവല്‍ ടോണ്‍ ഡയമണ്ട് കട്ട് 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഈ വേരിയന്റുകളുടെ ഫീച്ചറുകളാണ്. എക്‌സ്എംഎ, എക്‌സ്ഇസഡ്എ, എക്‌സ്ഇസഡ്എ പ്ലസ് എന്നീ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ഹാരിയര്‍ ലഭിക്കും.

അടുത്തിടെയാണ് വാഹനത്തിന് ഒരു വയസ് തികഞ്ഞത്. 2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ. തുടര്‍ന്ന് 2019 ജനുവരി ആദ്യവാരമാണ് വാഹനത്തെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ശക്തമായ സുരക്ഷയും വമ്പന്‍ സാങ്കേതികവിദ്യയും സമ്മാനിച്ച ഹാരിയറിന്റെ 15,000 യൂണിറ്റുകളാണ് ഇപ്പോള്‍ നിരത്തുകളിലോടുന്നത്.

ജാഗ്വാർ ആന്റ് ലാന്റ്  റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ ഒപ്‍ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യ അനുസരിച്ചാണ് ടാറ്റാ മോട്ടോഴ്സ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.  മൈലേജും പവറും ഒരു പോലെ ഒത്തിണങ്ങുന്ന ക്രയോടെക് 2.0 ഡീസൽ എഞ്ചിനാണ് വാഹനത്തിലുള്ളത്. ഇത് ഏതു വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയും മികച്ച രീതിയിൽ ഡ്രൈവ് ചെയ്യുന്നതിന് വാഹനത്തിന് കരുത്തേകുന്നു. ആറു സ്പീഡാണ് ട്രാൻസ്‍മിഷൻ.

2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ.  XE, XM, XT, XZ എന്നീ നാല് പതിപ്പുകളിലായി ഹാരിയർ ലഭ്യമാണ്. കാലിസ്റ്റോ കോപ്പർ, തെർമിസ്റ്റോ ഗോൾഡ്, ഏരിയൽ സിൽവർ, ടെലിസ്റ്റോ ഗ്രേ, ഓർക്കസ് വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ ആണ് ഹാരിയർ വിപണിയിലെത്തിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ കാറുകളുടേതിന് സമാനമായ രൂപഭംഗിയും സെഗ്‌മെന്റിലെ കുറഞ്ഞ വിലയില്‍ പുത്തന്‍ ഫീച്ചേഴ്‌സുമാണ് ഹാരിയറിനെ ജനപ്രിയമാക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ജാഗ്വാർ ആന്റ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്‍റെ രൂപകല്‍പ്പന. ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.

ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. നിലവില്‍ ഏറ്റവും ആധുനികമായ സുരക്ഷാ സംവിധാനങ്ങളാണ് ഹാരിയറിൽ ഒരുക്കിയിരിക്കുന്നത് . സുരക്ഷക്കായി അധികമായി ഏർപ്പെടുത്തിയ 14 ഫീച്ചറുകൾക്ക് പുറമേ അഡ്വാൻസ്ഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്‍പി) വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആറ് എയർബാഗുകൾ, കുട്ടികൾക്കായുള്ള സീറ്റ് എന്നിവ വാഹനത്തിലുണ്ട്.

8.8 ഹൈ റെസലൂഷൻ ഡിസ്‍പ്ലേ സഹിതമുള്ള ഫ്ലോട്ടിംഗ് ഐലന്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ആൻഡ്രോയ്ഡ് ഓട്ടോ , ആപ്പിൾ കാർ പ്ലേ, കണക്ട് നെക്സ്റ്റ് ആപ്പ് സ്യൂട്ട് (ഡ്രൈവ് നെക്സ്റ്റ്, ടാററാ സ്മാർട്ട് റിമോട്ട്, ടാറ്റാ സ്മാർട്ട് മാനുവൽ) , വീഡിയോ ആന്‍ഡ് ഇമേജ് പ്ലേ ബാക്ക്, വോയ്സ് റെക്കഗനിഷൻ , എസ്എംസ് റീഡ്ഔട്ട് തുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. 

15.58 ലക്ഷം മുതല്‍ 20.02 ലക്ഷം രൂപ വരെയാണ് ഹാരിയറിന്റെ ഓണ്‍റോഡ് വില. ജീപ്പ് കോംപസ്, ഹ്യുണ്ടായ് ട്യൂസോണ്‍ എന്നിവയാണ് അഞ്ച് സീറ്റര്‍ ഹാരിയറിന്റെ പ്രധാന എതിരാളികള്‍. 

click me!