മാരുതി സെലെറിയോയില്‍ പുതിയ 4 മാറ്റങ്ങള്‍

Web Desk |  
Published : Oct 08, 2017, 09:43 AM ISTUpdated : Oct 05, 2018, 01:07 AM IST
മാരുതി സെലെറിയോയില്‍ പുതിയ 4 മാറ്റങ്ങള്‍

Synopsis

മാരുതി സുസുകിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സെലെറിയോ പരിഷ്‌ക്കരിച്ച പതിപ്പ് ഈയിടെ പുറത്തിറക്കിയിരുന്നു. പഴയ മോഡലിനെ അപേക്ഷിച്ച് ആകര്‍ഷകമായ മാറ്റങ്ങളുമായാണ് സെലെറിയോ 2017 മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. 4.15 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില. ഇതിലെ ശ്രദ്ധിക്കേണ്ട 4 മാറ്റങ്ങള്‍...

ക്രോം ബിറ്റ്‌സോട് കൂടിയെ ഫ്രണ്ട് ഗ്രില്‍ ആണ് പുതിയ സെലെറിയോയെ ആകര്‍ഷകമാക്കുന്നത്. മുന്‍വശത്തെ ബംപറിന് പുതിയ എയര്‍വെന്റുകള്‍ ഉള്‍പ്പെടുത്തുകയും ഫോഗ് ലാംപ് ഏരിയ പുതുക്കി രൂപകല്‍പന ചെയ്യുകയും ചെയ്തിട്ടുണ്ട്.

പിന്‍വശത്തെ ബംപര്‍ പുതുക്കി രൂപകല്‍പന ചെയ്തിട്ടുണ്ട്.

ആരുടെയും മനംമയക്കുന്ന കാബിനാണ് പുതിയ സെലെറിയോയെ ആകര്‍ഷകമാക്കുന്നത്. പുതിയ ബ്ലാക്ക് ആന്‍ഡ് ബീജ് ഡാഷ്‌ബോര്‍ഡ്, പുതിയ അപ്‌ഹോള്‍സ്റ്ററി ഡിസൈന്‍ എന്നിവയും വ്യത്യസ്തമായ സവിശേഷതകളാണ്.

പഴയ മോഡലിനെ അപേക്ഷിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതാണ് സെലെറിയോയെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്. എല്ലാ വേരിയന്റുകളിലും ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഓപ്ഷനുകളായി പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ് എന്നിവയും എല്ലാ മോഡലുകളിലും ലഭ്യമാണ്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിസാൻ ഗ്രാവിറ്റ്: ഫാമിലികൾക്കായി പുതിയ ഏഴ് സീറ്റർ കാർ
35 ലക്ഷം കാറുകൾ; ചരിത്രനേട്ടവുമായി മാരുതി സുസുക്കി വാഗൺആർ