പെട്രോൾ പമ്പിൽ സിഗരറ്റു വലിച്ചു, പിന്നെ സംഭവിച്ചത്;വീഡിയോ വൈറല്‍

Published : Oct 08, 2017, 08:50 AM ISTUpdated : Oct 04, 2018, 07:25 PM IST
പെട്രോൾ പമ്പിൽ സിഗരറ്റു വലിച്ചു, പിന്നെ സംഭവിച്ചത്;വീഡിയോ വൈറല്‍

Synopsis

പെട്രോൾ പമ്പിൽ നിന്ന് പുകവലിക്കുരുതെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും ആര്‍ക്കാണ് അറിയാത്ത്. കാരണം ചെറിയൊരു തീപ്പൊരി മതി വലിയ അപകടങ്ങളുണ്ടാവാൻ. എന്നാൽ ഇതെല്ലാം അറിഞ്ഞിട്ടും അവഗണിക്കുന്നവരുണ്ട്. ഇതിന് അഹങ്കാരമെന്നല്ലാതെ എന്താണ് പറയേണ്ടത്. പറഞ്ഞാല്‍ മനസിലാവാത്ത ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ കാര്യങ്ങള്‍ മനസിലാവണമെങ്കില്‍ ഇത്തിരി കടന്ന കൈ പ്രയോഗിക്കേണ്ടി വരും.

ബൾഗേറിയയിലെ ഒരു നഗരത്തിലെ ഗാസ് സ്റ്റേഷനില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു. പെട്രോൾ പമ്പിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

ബള്‍ഗേറിയയിലെ സോഫിയായി നഗരത്തിലാണ് സംഭവം. കാറിൽ ഇന്ധനം നിറയ്ക്കാനെത്തിയ യുവാക്കളിൽ ഒരാള്‍ എരിയുന്ന സിഗരറ്റുമായാണ് കാറില്‍ നിന്നും പുറത്തേക്കിറങ്ങിയത്.

എന്നാല്‍ ഇവിടെ നിന്ന് സിഗരറ്റ് വലിക്കരുതെന്ന് പെട്രോൾ പമ്പിലെ ജീവനക്കാരൻ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും യുവാവ് അത് ശ്രദ്ധിക്കുന്നില്ല. ഒടുവില്‍ പമ്പ് ജീവനക്കാരൻ ഫയർ എക്സിറ്റിംഗ്വിഷറെടുത്ത് ഈ യുവാവിനു നേരെ പ്രയോഗിച്ചു.

എന്തായാലും വീഡിയോ യൂടൂബിലുള്‍പ്പെടെ വൈറലായിരിക്കുകയാണ്. യുവാവിന് പണികൊടുത്ത പമ്പ് ജീവനക്കാരനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
യുഎസ് നിർമ്മിത ടൊയോട്ട കാറുകൾ ജപ്പാനിലേക്ക്: പുതിയ നീക്കം