
ബെര്‍ലിന്‍: വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന 450 കാറുകള്‍ പൊളിച്ചുവില്‍ക്കേണ്ട സ്ഥിതിയാണ് ബിഎംഡബ്ല്യൂ കമ്പനിക്ക്. 11 മില്യന്‍ പൗണ്ട് (ഏകദേശം 98 കോടി രൂപ) വിലവരുന്ന കാറുകളാണ് ജര്‍മ്മനിയില്‍ നിന്ന് ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിനിടെ മണല്‍കാറ്റടച്ചതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായത്. ചെറിയ കേടുപാടുകള്‍ മാത്രം സംഭവിച്ച 3500 കാറുകള്‍ വൃത്തിയാക്കിയ ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കിയേ ഇനി വില്‍ക്കാനാവൂ എന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മ്മനിയിലെ സുഹാവെന്‍ തുറമുഖത്ത് വെച്ചാണ് അതിശക്തമായ മണല്‍കാറ്റ് ബിഎംഡബ്യൂ കമ്പനിക്ക് വിനയായത്. 4000 കാറുകളാണ് ബ്രിട്ടനിലേക്ക് അയക്കാനായി എത്തിച്ചത്. ശക്തമായ കാറ്റില്‍ വലിയ മണല്‍ക്കൂനകള്‍ക്കുള്ളില്‍ പെട്ടുപോയത് പോലെയായി കാറുകള്‍. 450 കാറുകള്‍ ഇനി ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിച്ചുപോയതായി കമ്പനി അറിയിച്ചു. 3500 കാറുകള്‍ വൃത്തിയാക്കിയ ശേഷം പരിശോധിക്കേണ്ടി വരും. തകരാറില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ അവ ബ്രിട്ടനിലേക്ക് അയക്കുകയുള്ളൂ എന്നും കമ്പനി പറയുന്നു. എന്നാല്‍ മോശം കാലാവസ്ഥ കമ്പനിക്ക് ചെറിയൊരു നിര്‍ഭാഗ്യം വരുത്തിവെച്ചുവെന്നാണ് കമ്പനി സംഭവത്തെ വിശേഷിപ്പിച്ചത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.