
ദുല്‍ഖര്‍ സല്‍മാന്‍റെ വാഹനപ്രേമം സിനിമാലോകത്തും വാഹനലോകത്തും ഒരുപോലെ പ്രസിദ്ധമാണ്. ഇപ്പോഴിതാ ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ദുല്‍ഖറിന് ബോളിവുഡിൽ നിന്നും ഒരു സമ്മാനമെത്തിയിരിക്കുന്നു. ഒരു നീല വാനാണ് ആ സമ്മാനം.
ദുൽഖറിന്‍റെ ബോളിവുഡ് ചിത്രം കാർവാനിന്‍റെ സംവിധായകൻ ആകർഷ് ഖുറാനയാണ് സമ്മാനവുമായി എത്തിയിരിക്കുന്നത്. ടാറ്റ വിങ്ങർ വാനിന്റെ മോഡിഫൈഡ് പതിപ്പാണിത്.
ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു താരമായിരുന്നു വാനെന്നും ദുൽഖർ ഏറെ സഞ്ചരിച്ച വാഹനമായതു കൊണ്ടുതന്നെയാണ് ഇത് സമ്മാനമായി നൽകാൻ തീരുമാനിച്ചതെന്നും ആകർഷ് ഖുറാന പറയുന്നു. ദുൽഖറും സഹതാരങ്ങളായ ഇർഫാൻ ഖാൻ, മിഥില പാല്‍ക്കർ എന്നിവരും സഞ്ചരിക്കുന്നത് ഈ വാനിലാണ്. അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന മൂന്നുപേരുടെ ഒന്നിച്ചുള്ള യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.