പുത്തന്‍ വെര്‍ണയുടെ 8 പ്രത്യേകതകള്‍

Published : Sep 19, 2017, 05:41 PM ISTUpdated : Oct 05, 2018, 01:02 AM IST
പുത്തന്‍ വെര്‍ണയുടെ 8 പ്രത്യേകതകള്‍

Synopsis


100 കോടി രൂപ മുടക്കിയാണ് ഹ്യുണ്ടായ് പുതിയ വെർണ നിർമ്മിച്ചെടുത്തത്.


സൈഡ് പ്രൊഫൈലിൽ തനി യൂറോപ്യൻ ഡിസൈൻ ഭംഗി ആസ്വദിക്കാം. ക്രോമിയം വിൻഡോ ലൈനും ക്രോമിയം ഡോർ ഹാൻഡ്‌ലും സുന്ദരം. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ അതിസുന്ദരം. കൂപ്പെകളുടേതു പോലെയാണ് റൂഫ്‌ലൈൻ. അതും തനി യൂറോപ്യൻ. അതായത് ഭൂതകാല മോഡലുകളുമായി പുലബന്ധം പോലുമില്ലാത്ത തനി യൂറോപ്യനാണ് പുത്തന്‍ വെര്‍ന.


ഇന്‍റീരിയറിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി ഐബ്ലൂ എന്ന ആപ്പ്. ഈ ആപ്പ് ഉപയോഗിച്ച് പിന്നിൽ ഇരിക്കുന്നവർക്കും മ്യൂസിക് സിസ്റ്റത്തെ കൺട്രോൾ ചെയ്യാം. അതുപോലെ വോയ്‌സ് കമാൻഡ് സിസ്റ്റവും ആർക്കമീസ്' സൗണ്ട് മൂഡ് സിസ്റ്റവും. ഇത് വാഹനത്തിനുള്ളിൽ എവിടെയും ഒരേ സൗണ്ട് ക്വാളിറ്റി ഉറപ്പ് നൽകുന്നു.


പുതിയ വെർനയിലെ മറ്റൊരു വലിയ പ്രത്യേകതയാണിത്. ടോപ്പ് എൻഡ് മോഡലിലെ കാറിന്റെ കൂടെ ഒരു ആൻഡ്രോയ്ഡ് ഫോൺ നൽകും. ഇതിലൂടെ ഈ ആപ്പുമായി ഡ്രൈവറുടെ മൊബൈൽ ഫോൺ ബന്ധിക്കപ്പെടുന്നു. എഞ്ചിൻ ആർപിഎം, കാറിന്റെ വേഗത, സഞ്ചരിച്ച ദൂരം, സമയം, ഡ്രൈവിങ് റൂട്ട്, സർവീസ് ചെയ്യേണ്ട സമയം, സഡൻബ്രേക്കിട്ടതെപ്പോൾ തുടങ്ങി എല്ലാ കാര്യങ്ങളും ഈ ആപ്പ് പറഞ്ഞുതരും. നിങ്ങൾ എത്ര നല്ല ഡ്രൈവറാണെന്നു പോലും ആപ്പ് മാർക്കിട്ട്, മനസ്സിലാക്കിത്തരും!


1.6 ലിറ്റർ പെട്രോൾ/ഡീസൽ എഞ്ചിനുകളാണുള്ളത്. 6 സ്പീഡ് ഓട്ടോമാറ്റിക്/6 സ്പീഡ് മാനുവൽ ട്രാന്‍സ്മിഷന്‍. 1582 സിസി, 128 ബിഎച്ച്പി ഡീസല്‍ എഞ്ചിന്റെ ടോർക്ക് 260 ന്യൂട്ടൺ മീറ്ററാണ്. മുമ്പ് മാക്‌സിമം ടോർക്ക് ലഭിച്ചിരുന്നത് 1900 -2750 ആർപിഎമ്മിലായിരുന്നെങ്കിൽ, ഇപ്പോൾ അത് 1500-3000 ആർപിഎമ്മാക്കി മാറ്റി. അങ്ങനെ ടോർക്ക് ബാൻഡ് നീട്ടുകയും കുറേക്കൂടി നേരത്തെ ആക്കുകയും ചെയ്തു. അത് പെർഫോമൻസ് വർദ്ധിപ്പിച്ചു. പെട്രോള്‍ എഞ്ചിനാണെങ്കില്‍ വളരെ ചെറിയ വേഗതയിൽ 5-ാം ഗിയറിലും ഓടിക്കാം.


മികച്ച ബ്രേക്കിങ്ങും സസ്‌പെൻഷനുമാണ് എടുത്തുപറയേണ്ട മറ്റു കാര്യങ്ങൾ. ഹമ്പുകളൊന്നും ചാടിയാൽ യാത്രികർ ആ ബുദ്ധിമുട്ട് അറിയുന്നില്ല.


സെഗ്‌മെന്റിൽ പുതിയ 9 ഫീച്ചേഴ്‌സ് അവതരിപ്പിച്ച് ഫീച്ചേഴ്‌സിന്റെ കാര്യത്തിൽ എതിരാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് വെർന.


വില 8 ലക്ഷത്തിൽ ആരംഭിച്ച് 13 ലക്ഷത്തിൽ അവസാനിക്കുന്നു. 20-25 ലക്ഷം രൂപ വില വരുന്ന വാഹനങ്ങളുമായാണ് വെർന ഫീച്ചേഴ്‌സിന്റെ കാര്യത്തിൽ മത്സരിക്കുന്നതെന്നത് പ്രധാന ഹൈലൈറ്റ്

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം: ഥാർ, സ്കോർപിയോ, XUV700 ഉടൻ മാറും
ഇലക്ട്രിക് സ്‍കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു