അരക്കോടിയുടെ ബിഎംഡബ്‍ളിയു സ്വന്തമാക്കി യുവനടി

Published : Sep 19, 2017, 04:24 PM ISTUpdated : Oct 05, 2018, 02:05 AM IST
അരക്കോടിയുടെ ബിഎംഡബ്‍ളിയു സ്വന്തമാക്കി യുവനടി

Synopsis

മലയാള സിനിമാതാരങ്ങള്‍ ആഢംബര വാഹനങ്ങള്‍ സ്വന്തമാക്കുന്ന കാലമാണിത്. മിക്കവരും ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ലിയുവിന്‍റെ മോഡലുകളാണ് തങ്ങളുടെ ഗാരേജിലെത്തിക്കുന്നത്. അത്തരം നിരവധി വാര്‍ത്തകളാണ് അടുത്തകാലത്ത് പുറത്തുവരുന്നത്. ആ ശ്രേണിയിലേക്കിതാ ഒരു യുവനടിയും.

മിനി സ്ക്രീനിലൂടെ മലയാളികള്‍ക്കു മുന്നിലെത്തി സിനിമാരംഗത്ത് സാന്നിധ്യമുറപ്പിച്ച യുവതാരമാണ് പേളി മാണി. ജയസൂര്യയുടെ പ്രേതം ഉള്‍പ്പെടെ പലസിനിമകളിലേയും പേളിയുടെ പ്രകടനങ്ങള്‍ മലയാളി പ്രേക്ഷകര്‍ അത്രെളുപ്പം മറക്കില്ല. ആ പേളിയുടെ യാത്രകള്‍ ഇനി മുതല്‍ അരക്കോടിയുടെ ബിഎംഡബ്ലിയു കാറിലാണ്.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ലിയുവിന്റെ 5 സീരീസ് സെഡാന്‍ 520i ലക്ഷ്വറി മോഡലാണ് പേളി സ്വന്തമാക്കിയത്. പേളി തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കുവച്ചത്. ബിഎം‍ഡബ്ല്യു സ്വന്തമാക്കാൻ കഴിഞ്ഞതിൽ പ്രേക്ഷകരോടും ദൈവത്തോടും ഫേസ്ബുക്ക് പോസ്റ്റിൽ പേളി നന്ദിയും അറിയിച്ചു. കൊച്ചിയിലെ പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ ഹർമൻ മോട്ടോഴ്സില്‍ നിന്നുമാണ് പേളി വാഹനം സ്വന്തമാക്കിയത്.  ഏകദേശം 52 ലക്ഷം രൂപയാണ് ഫൈഫ് സീരീസിലെ ഈ ആഡംബര വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില.

2 ലിറ്റര്‍ എന്‍ജിനാണ് 520i-ക്ക് കരുത്ത് പകരുന്നത്. 1998 സിസി ട്വിന്‍ പവര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 184 ബിഎച്ച്പി കരുത്തും 1250-4500 ആര്‍പിഎമ്മില്‍ 270 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എട്ട് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 14.04 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും ലഭിക്കും. വെറും 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ 5 സീരീസിന് സാധിക്കും. മണിക്കൂറില്‍ 231 കിലോമീറ്ററാണ് പരമാവധി വേഗത.

സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ബാഗുകള്‍ക്കൊപ്പം ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ 520i-യില്‍ ഉണ്ട്. 5 സീറ്റര്‍ വാഹനത്തില്‍ 520 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. 158 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 2968 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്.

അനൂപ് മേനോന്‍, ടിനിടോം, പ്രേമം ഫെയിം ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സമീപകാലത്ത് ബിഎംഡ്ലിയു സ്വന്തമാക്കിയിരുന്നു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

1.20 ലക്ഷം രൂപ കിഴിവ്! രാജ്യത്തെ ഒന്നാം നമ്പർ ഇലക്ട്രിക് എസ്‌യുവിക്ക് ബമ്പർ കിഴിവ്
വത്തിക്കാൻ്റെ ഹരിതപാതയിൽ ടിവിഎസ് ഐക്യൂബ്