Latest Videos

ഒരു ഓട്ടോ ഉണ്ടാക്കിയ വന്‍ ദുരന്തം; വീഡിയോ വൈറല്‍

By Web DeskFirst Published Jul 17, 2018, 9:23 PM IST
Highlights
  • ഓട്ടോ ഉണ്ടാക്കിയ വന്‍ ദുരന്തം
  • വീഡിയോ വൈറല്‍

ഓട്ടോ ഡ്രൈവര്‍മാര്‍ നടുറോഡില്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ മലയാളികള്‍ക്ക് ചിരപരിചതമാണ്. റോഡിൽ ഓട്ടോറിക്ഷകൾ എവിടെവച്ച് എങ്ങനെ എപ്പോള്‍ തിരിയുന്നുവെന്ന് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് പലരും പറയുന്നത്. ഇതുമൂലം നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. ഇത്തരമൊരു അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

മങ്കൊമ്പ് ജംഗ്ഷനു സമീപം AC റോഡിൽ ഉണ്ടായ വാഹനാപകടം എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എതിരെ വന്ന ഓട്ടോ റോഡിൽ വട്ടം ഇട്ടതിനെത്തുടർന്ന് കെഎസ്ആര്‍ടിസി ബസ് റോഡരികിൽ നിർത്തിയിട്ട വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായ പരിക്കേറ്റന്നും കടക്കു മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വണ്ടിയും ഓട്ടോ റിക്ഷയും ഇരുചക്രവാഹനവും ഇടിയുടെ ആഘാതത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായെന്നും കുറിപ്പില്‍ പറയുന്നു.

click me!