വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ കാര്‍ഡ് വരുന്നു

Web Desk |  
Published : Oct 20, 2017, 04:03 PM ISTUpdated : Oct 04, 2018, 11:19 PM IST
വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ കാര്‍ഡ് വരുന്നു

Synopsis

അബുദാബി: വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ കാര്‍ഡ് നിലവില്‍ വരുമെന്ന് അബുദാബി പോലീസ് അറിയിച്ചു. സ്ഥിരമായ പുതിയ രജിസ്‌ട്രേഷന്‍ കാര്‍ഡുകളാണ് നല്‍കുക. ഡിസംബര്‍ ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.വര്‍ഷം തോറും പുതുക്കേണ്ട നിലവിലുള്ള കാര്‍ഡിന് പകരമാണ് സ്ഥിരം കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

കാര്‍ഡ് പുതുക്കേണ്ട ഒരു മാസം മുന്‍പ് വാഹന ഉടമകള്‍ക്ക് അധികാരികള്‍ സന്ദേശമറിയിക്കും. സ്മാര്‍ട് സേവനത്തിലൂടെ വാഹന രജിസ്ട്രേഷന്‍ നടപടികള്‍ എളുപ്പമാക്കാനും അതുവഴി ജനങ്ങളുടെ സംതൃപ്തിയാണ് ലക്ഷ്യമാക്കുന്നതെന്നും അബുദാബി പോലീസ് വ്യക്തമാക്കി.  

കാറിന്‍റെ സാങ്കേതിക ക്ഷമത പരിശോധിക്കുക, ഇന്‍ഷുറന്‍സ് പുതുക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ രജിസ്‌ട്രേഷന്‍ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വിഭാഗം കൈമാറും.  അബുദാബി പോലീസിന്റെ സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴിയും രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ കാലാവധിയെ കുറിച്ചും മറ്റും അറിയാന്‍ സാധിക്കും



 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

28 കിലോമീറ്റർ മൈലേജ്, വില 4.57 ലക്ഷം; ഗിയർ മാറി കഷ്‍ടപ്പെടേണ്ട, ദൈനംദിന ഓഫീസ് യാത്രയ്ക്ക് കിടിലൻ
മഹീന്ദ്ര XUV 7XO -യെ മികച്ചതാക്കുന്ന അഞ്ച് അപ്‌ഗ്രേഡുകൾ