
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാഹനപ്രേമം പ്രസിദ്ധമാണ്. ഇപ്പോള്‍ അതേപാതയിലാണ് മകനും യുവതാരവുമായ ദുല്‍ഖറുമെന്നാണ് വാഹനലോകത്തു നിന്നുള്ള പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. പോര്‍ഷ പനാമേര ടര്‍ബ്ബോ സെഡാനെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയതായാണ് വാര്‍ത്തകള്‍.
ബിഎംഡബ്ല്യു M3, പോളോ ജിടി, ട്രയംഫ് ബോണവില്‍, ബിഎംഡബ്ല്യു R1200 GS അഡ്വഞ്ചര്‍ ടൂറര്‍, മിനി കൂപ്പർ, ഫോക്സ് വാഗണ്‍ പോളോ, ബിഎംഡബ്ല്യു ആർ 1200 ജിഎസ് അഡ്വഞ്ചർ ടൂറർ ബൈക്ക്, ബെൻസ് എസ്എൽഎസ് എഎംജി എന്നിങ്ങനെ നീളുന്ന വമ്പന്‍ താരനിരകളടങ്ങുന്ന ദുല്‍ഖറിന്‍റെ ഗാരേജിലേക്കാണ് പുതിയ പനാമേര ടര്‍ബ്ബോ ഗരാജ് പങ്കിടുക. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. 2010 ല്‍ രാജ്യാന്തര വിപണിയിലെത്തിയ കാറിന്റെ രണ്ടാം തലമുറയാണ് നിലവില്‍ വിപണിയിലുള്ളത്. 2.03 കോടി രൂപയാണ് പനമേര ടര്‍ബോയുടെ എക്‌സ്‌ഷോറൂം വില.
ജനീവ മോട്ടോര്‍ഷോയില്‍ ഈ വര്‍ഷമാദ്യം പോര്‍ഷ അവതരിപ്പിച്ച പുതുതലമുറ പനാമേര ടര്‍ബ്ബോയെയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. രാജ്യാന്തര വിപണികളില്‍ എത്തിയതിന് പിന്നാലെ പനാമേര ടര്‍ബ്ബോയെ പോര്‍ഷ ഇന്ത്യയിലും ലഭ്യമാക്കി.
3996 സിസി പെട്രോള്‍ എന്‍ജിനാണ് ഈ ആഢംബര കാറിന് കരുത്തുപകരുന്നത്. 5750 മുതല്‍ 6000 വരെ ആര്‍പിഎമ്മില്‍ 550 പിഎസ് കരുത്തും 1960 മുതല്‍ 4500 വരെ ആര്‍പിഎമ്മില്‍ 770 എന്‍എം ടോര്‍ക്കും നല്‍കും ഈ 4 ലീറ്റര്‍ എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.9 സെക്കന്റുകള്‍ മാത്രം മതി. കൂടിയ വേഗം മണിക്കൂറില്‍ 306 കിലോമീറ്ററാണ്. 8 സ്പീഡ് പിഡികെ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
സ്റ്റാന്‍ഡേര്‍ഡ് പനാമേര, പനാമേര ഇ-ഹൈബ്രിഡ്, പനാമേര ടര്‍ബ്ബോ എന്നീ മൂന്ന് ഓപ്ഷനുകളില്‍ കാര്‍ രാജ്യാന്തര വിപണികളില്‍ ലഭ്യമാകുമ്പോള്‍ പനാമേര ഇ-ഹൈബ്രിഡ്, പനാമേര ടര്‍ബ്ബോ ഓപ്ഷനുകളെ മാത്രമാണ് ഇന്ത്യയില്‍ പോര്‍ഷ നല്‍കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, എക്‌സിക്യൂട്ടീവ്, ടൂറിസ്‌മോ എന്നീ മൂന്ന് വേരിയന്റുകളിലായാണ് പോര്‍ഷ പനാമേര ടര്‍ബ്ബോ സെഡാന്‍. പോര്‍ഷ പനാമേര, കയെന്‍ എസ് എസ്‌യുവികള്‍ സ്വന്തമായുള്ള മമ്മൂട്ടിയും തികഞ്ഞ ഒരു പോര്‍ഷാപ്രേമിയാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.