1.21 കോടിയുടെ ജീപ്പ് സ്വന്തമാക്കി സൂപ്പർ താരം

Web Desk |  
Published : Apr 19, 2018, 09:53 AM ISTUpdated : Jun 08, 2018, 05:51 PM IST
1.21 കോടിയുടെ ജീപ്പ് സ്വന്തമാക്കി സൂപ്പർ താരം

Synopsis

1.21 കോടിയുടെ ജീപ്പ് സ്വന്തമാക്കി സൂപ്പർ താരം

1.21 കോടിയുടെ ജീപ്പ് സ്വന്തമാക്കി ബോളിവുഡ് താരവും സംവിധായകനും നിർമാതാവും കവിയുമൊക്കെയായ ഫർഹാൻ അക്തർ. ജീപ്പ് ഗ്രാൻഡ് ചെറോക്കിയാണ് അക്തർ സ്വന്തമാക്കിയത്.  

മൂന്നു ലീറ്റർ ടർബോ ഡീസൽ എൻജിനാണ് ഏഴു സീറ്റുള്ള ഗ്രാന്‍ഡ് ചെറോക്കി എസ് യു വിക്കു കരുത്തേകുന്നത്. പരമാവധി 240 ബി എച്ച് പി കരുത്തും 570 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. കഴിഞ്ഞ ജൂലൈയിൽ  പെട്രോൾ പതിപ്പും വിപണിയിലെത്തിയിരുന്നു. 3.6 ലീറ്റർ, വി സിക്സ്, പെന്റസ്റ്റാർ പെട്രോൾ എൻജിനാണു ഗ്രാൻഡ് ചെറോക്കീക്കു കരുത്തേകുക. 286 ബി എച്ച് പി വരെ കരുത്തും 347 എൻ എം ടോർക്കുമാണ് പെട്രോൾ എൻജിൻ സൃഷ്ടിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകൾക്കു കൂട്ടാവുന്നത് എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷന്‍.

സ്യൂഡോ പ്രീമിയം ഹെഡ്ലൈനർഷ അക്കൗസ്റ്റിക് വിൻഡ് ഷീൽഡ്, ഫുൾ സൈഡ് ഗ്ലാസ്, ഓട്ടോ നോയ്സ് കാനസലേഷൻ, പ്രീമിയം ബെർബെർ കാർപറ്റ് മാര്റ്, ഹാർമൻ/കാർദോൺ 19 സ്പീക്കർ, മൂന്നു സബ് വൂഫർ സഹിതം 825 ആംപ് മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഗ്രാന്‍ഡ് ചെറോക്കിയെ വേറിട്ടതാക്കുന്നു.

ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഫോർവേഡ് കൊളീഷൻ വാണിങ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, പാരലൽ — പെർപെൻഡിക്കുലർ പാർക്കിങ് അസിസ്റ്റ് സൗകര്യങ്ങളും വാഹനത്തിലുണ്ട്. എൽ ഇ ഡി ഫോഗ് ലാംപോടെ എത്തുന്ന ‘ഗ്രാൻഡ് ചെറോക്കീ’ക്ക് ഓൾ വീൽ ഡ്രൈവ് ശേഷിയുമുണ്ട്. ഏകദേശം 1.21 കോടി രൂപ വരെയാണ് ഗ്രാൻഡ് ചെറോക്കീയുടെ മുംബൈ ഓൺറോഡ് വില. മെഴ്സീഡിസ് ബെൻസ് ജി എൽ എസ്, ഔഡി ക്യു സെവൻ തുടങ്ങിയവരാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?