
15,000 അടി ഉയരത്തില്‍ പറക്കുന്നതിനിടയില്‍ വിമാനത്തിന്റെ ജനൽ ഇളകി വീണു. അമൃത്‌സറിൽനിന്നു ദില്ലിയിലേക്ക് 240 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്നിരുന്നു സംഭവം. അപകടത്തില്‍ മൂന്നു യാത്രക്കാർക്കു പരുക്കേറ്റു.
ആകാശച്ചുഴിയില്‍പ്പെട്ട വിമാനം വല്ലാതെ കുലുങ്ങി. ഇതിനിടെ ഒരു ജാലകത്തിന്റെ അകപ്പാളി ഇളകി യാത്രക്കാരിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ഓക്സിജൻ മാസ്കുകളും ഇളകി താഴെ വീണു. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാരുടെ തല മുകളിൽ ഇടിച്ചാണ് പരിക്കേറ്റത്. കുലുക്കത്തിനു പിന്നാലെ ഓട്ടോ പൈലറ്റ് സംവിധാനവും തകരാറിലായി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.