അംബാനി പുത്രന് വിവാഹസമ്മാനം 3.85 കോടിയുടെ എസ്‌യുവി!

Web Desk |  
Published : Jul 19, 2018, 02:16 AM ISTUpdated : Oct 02, 2018, 04:21 AM IST
അംബാനി പുത്രന് വിവാഹസമ്മാനം 3.85 കോടിയുടെ എസ്‌യുവി!

Synopsis

അംബാനി പുത്രന് വിവാഹസമ്മാനം 3.85 കോടിയുടെ എസ്‌യുവി!

റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹത്തിനു സമ്മാനമായി ലഭിക്കുന്നത് 3.85 കോടിയുടെ എസ്‌യുവി. മുകേഷിന്‍റെ മൂത്തമകന്‍ ആകാശിനു  വിവാഹസമ്മാനമായി ബെന്റിലി എസ് യു വി ലഭിച്ചതായാണ്  വാഹനലോകത്തെ കൗതുക വാര്‍ത്ത.

റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയെയാണു ആകാശ് വിവാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്.

ഏറെക്കാലമായി ബെന്‍റ്ലിയാണ് ആകാശ് ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌‍യുവി എന്ന പേരിലാണ് ബെന്റ്ലി ബെന്റെയ്ഗ വിപണിയിലെത്തിയത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.4 സെക്കൻഡ് മാത്രം മതി.  എസ്‌ യു വിയുടെ പരമാവധി വേഗം 290 കി.മീയാണ്.

നിലവില്‍ പച്ച ബെന്റെയ്ഗയാണ് ആകാശിന്‍റെ വാഹനം.  വി12 എൻജിനായിരുന്നു ഇതിന്‍റെ ഹൃദയം. എന്നാല്‍ പുതിയ വാഹനത്തിനു കരുത്തുപകരുന്നത് വി8 എൻജിനാണ് ഉപയോഗിക്കുന്നത്.

4 ലീറ്റർ വി8 ട്വിൻ ടർബോ ചാർജ്ഡ് എൻജിന്‍ 542 ബിഎച്ച്പി 770 എൻഎം ടോർക്ക് ഉല്‍പ്പാദിപ്പിക്കും.

 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഹോണ്ടയുടെ വമ്പൻ നീക്കം: സിറ്റിയും എലിവേറ്റും പുതിയ രൂപത്തിൽ?
ഫോർച്യൂണറല്ല, ഇതാണ് ടൊയോട്ടയുടെ വിൽപ്പനയിലെ താരം!