
25000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനത്തില്‍ വച്ച് പൈലറ്റ് സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് യാത്രികര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എയർ ചൈനയുടെ ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഹോങ്കോങ്ങിൽ നിന്ന് ഡലിയനിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സഹപൈലറ്റാണ് കോക് പിറ്റില്‍ വച്ച് സിഗരറ്റ് വലിച്ചത്. ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നതിനിടെ യാത്രക്കാരിലേക്ക് പുക എത്താതിരിക്കാന്‍ കോക്പിറ്റിലെ ഫാന്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകട കാരണം. അബദ്ധത്തില്‍എയര്‍ കണ്ടീഷന്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ ഓക്സിജന്‍ മാസ്കുകള്‍ തുറന്നുവന്നു. അതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. 26000 അടിയിൽ നിന്ന് വിമാനം കൂപ്പുകുത്തുകയും ചെയ്തു. എന്നാല്‍ അല്‍പ സമയത്തെ ആശങ്കയ്ക്ക് ശേഷം വിമാനം നിലവീണ്ടെടുത്ത് യാത്ര തുടര്‍ന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൈലറ്റുമാരെ എയർ ചൈന സര്‍വ്വീസില്‍ നിന്ന് പുറത്താക്കി
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.