
ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് വാഹനങ്ങൾ നല്‍കാൻ 100 കോടിയുടെ കരാർ സ്വന്തമാക്കി അശോക് ലേയ്ലൻഡ്. 10 ബൈ 10 വാഹന(എച്ച് എം വി ടെൻ ബൈ ടെൻ) കരസേനയ്ക്ക് നല്‍കാനാണ് കരാര്‍. സ്മെർച് റോക്കറ്റുകൾ കൊണ്ടുപോകാനാണ് ഇവ ഉപയോഗിക്കുന്നത്.
ആദ്യ ഘട്ടമെന്ന നിലയിലാണ് 100 കോടി രൂപയുടെ ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. 10 ബൈ 10 എച്ച് എം വിക്കായി കരസേന ദീർഘകാലമായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് അശോക് ലേയ്ലൻഡിനെ തെരെഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വർഷം കമ്പനി പങ്കെടുത്ത 15 ടെൻഡറിൽ 12 എണ്ണവും നേടാൻ കഴിഞ്ഞതായി അശോക് ലേയ്ലൻഡ് ഡിഫൻസ് വിഭാഗം മേധാവി അമൻദീപ് സിങ് വ്യക്തമാക്കി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.