
വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍പ്ലേറ്റിന് ലേലത്തില്‍ ലഭിക്കാന്‍ ചെലവഴിച്ചത് ഇരുപതുലക്ഷം ഡോളര്‍ (ഏകദേശം 13 കോടിയോളം രൂപ). ഓസ്ട്രേലിയയിലാണ് സംഭവം.
ന്യൂ സൗത്ത് വെയില്‍സ് ഒറ്റയക്കനമ്പറാണ് (എന്‍.എസ്.ഡബ്ല്യു-4), റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയത്. വാങ്ങിയ വ്യക്തിയുടെ പേര് ലേലസ്ഥാപനം പുറത്തുവിട്ടിട്ടില്ല. പക്ഷേ ഇത് ഓസിസ്-ചൈനീസ് കോടിപതി പീറ്റര്‍ സെങ്ങാണെന്ന് സിഡ്നി ഹെറാള്‍ഡ് പത്രം വെളിപ്പെടുത്തി. രതി ഉപകരണ വ്യവസായിയാണ് പീറ്റര്‍ സെങ്ങ്.
തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറാമെന്നതാണ് ഇവിടത്തെ നമ്പര്‍പ്ലേറ്റിന്റെ സവിശേഷത. മിക്ക ഒറ്റനമ്പറുകളും സമ്പന്നകുടുംബങ്ങളുടെ കൈവശമാണ്.
ആകെ ഒമ്പത് ഒറ്റയക്കനമ്പര്‍ മാത്രമേ ലഭ്യമാവൂ എന്നതിനാലാണ് വന്‍തുക ലഭിക്കാന്‍ കാരണമെന്ന് ലേലസ്ഥാപനം മാനേജര്‍ ക്രിസ്റ്റോഫ് ബോറിബോണ്‍ പറഞ്ഞു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.