ഈ ലൈസന്‍സ് മാത്രമുള്ളവര്‍ക്കും ഇനിമുതല്‍ ഓട്ടോ ഓടിക്കാം!

By Web TeamFirst Published Nov 6, 2018, 4:20 PM IST
Highlights

സംസ്ഥാനത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി മുതല്‍ ഓട്ടോറിക്ഷ ഓടിക്കാമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് ടെസ്റ്റും പൊതുവാഹനമായതിനാല്‍ ബാഡ്‍ജും ആവശ്യമായിരുന്നു. എന്നാല്‍ ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി മുതല്‍ ഓട്ടോറിക്ഷ ഓടിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ 'സാരഥി'യിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഇതോടെ ഡ്രൈവിങ് ലൈസന്‍സില്‍നിന്ന് ഓട്ടോറിക്ഷ എന്ന വിഭാഗം ഒഴിവാകും. നിലവിലുള്ള ഓട്ടോറിക്ഷ ലൈസന്‍സുകള്‍ ഇ-റിക്ഷ ലൈസന്‍സുകളായി മാറുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ബാഡ്‍ജ് നേരത്തേ ഒഴിവാക്കിയിരുന്നു. 

click me!