
വി15യുടെ പിന്‍ഗാമിയാണ് പുതിയ വി12. എന്നാല്‍ വി12 പൂര്‍ണ്ണമായും വിക്രാന്തിന്റെ ലോഹഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതല്ല.
വി 15ല്‍ നിന്നും വിഭിന്നമാണ് വി 12ന്‍റെ എഞ്ചിന്‍. 150cc ലോങ് സ്‌ട്രോക്ക് എഞ്ചിനു പകരം 125cc എഞ്ചിന്‍ വി 12ന് കരുത്ത് പകരും. സീറ്റിലും, അലോയ് വീലിലും, ബ്രേക്കിലും വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട് നിര്‍മ്മാതാക്കള്‍.
വി15യിലെ ഡ്രം ബ്രേക്കുകള്‍ക്കു പകരം വി12ന് ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. 56,200 രൂപയായിരിക്കും ബൈക്കിന്റെ ഡല്‍ഹി ഷോറും വില.
-
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.