ഷോറൂമുകളിലേക്ക് ഡൊമിനര്‍ എത്തിത്തുടങ്ങി

By Web DeskFirst Published Jan 12, 2017, 7:51 AM IST
Highlights

പള്‍സര്‍ സീരിസിനു മുകളിലുള്ള ബജാജിന്‍റെ ഈ ആദ്യ ബൈക്കിനു കാത്തിരിക്കുന്നവര്‍ക്കായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും കമ്പനി അവസരം നല്‍കിയിരുന്നു.  ഓണ്‍ലൈനില്‍ ബൈക്ക് ബുക്ക് ചെയ്തുകാത്തിരിക്കുന്നവര്‍ക്ക് ഡൊമിനര്‍ 400 കൈമാറ്റം സംബന്ധിച്ച വിവരവും ബജാജ് ഓട്ടോ നല്‍കിയിട്ടുണ്ടെന്നാണു സൂചന.  തുടക്കത്തില്‍ രാജ്യത്തെ 22 നഗരങ്ങളിലാണു ‘ഡൊമിനര്‍ 400’ വില്‍പ്പനയ്‌ക്കെത്തുന്നത്. ഉല്‍പ്പാദനത്തിലും വില്‍പ്പനയിലുമൊക്കെ സ്ഥിരത കൈവരിക്കുന്നതിനനുസരിച്ച് പുതിയ ബൈക്കിന്റെ വിപണനം രാജ്യവ്യാപകമാക്കാനാണു ബജാജ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ്​ ബജാജി​ന്‍റെ പ​ൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി കൂടുതൽ കരുത്തോടെ പുതിയ ഡൊമിനറി​നെ നിരത്തിലിറക്കുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് ബജാജിന്‍റെ കണക്കുകൂട്ടല്‍.

ഡൊമിനറിന്റെ ആന്റി ലോക്ക് ബ്രേക്കില്ലാത്ത പതിപ്പിന് 1.36 ലക്ഷം രൂപയും എ ബി എസ് വകഭേദത്തിന് 1.50 ലക്ഷം രൂപയുമാണു ഡല്‍ഹി ഷോറൂമിലെ തുടക്കവില. പൾസർ സീരിസിൽ പുതിയ 400 സി.സി ബൈക്ക്​ പുറത്തിറക്കാനായിരുന്നു കമ്പനിയുടെ ആദ്യ തീരുമാനം. എന്നാൽ പുതിയ ബ്രാൻഡ് നാമത്തിൽ തന്നെ ബൈക്ക്​ പുറത്തിറക്കാൻ ബജാജ്​ പിന്നീട്​ തീരുമാനിച്ചു. അങ്ങനെ​ കരാ​ട്ടോ എന്ന ബ്രാൻഡ്​ നാമം​ പുതിയ ബൈക്കിന്​ നൽകാനായിരുന്നു ആദ്യപരിപാടി. എന്നാൽ അവസാനം കരാ​ട്ടോയും ഒഴിവാക്കി ബൈക്കിന്​ ഡോമിനർ എന്ന പേര്​ നൽകുകയായിരുന്നു. കരുത്തില്‍ മികവു കാട്ടുക എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാണു ബജാജ്  ‘ഡോമിനര്‍’എന്ന പേര് കണ്ടെത്തിയത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനുംകരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. പരമാവധി വേഗം മണിക്കൂറില്‍ 165 കിലോമീറ്റര്‍. പൂര്‍ണമായ എല്‍ ഇ ഡി ഹെഡ്‌ലാംപ്, ഇന്ധന ടാങ്കിന് ഓക്‌സിലറി കണ്‍സോള്‍ സഹിതം ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍, സ്ലിപ്പര്‍ ക്ലച്, ഇരട്ട ഡിസ്‌ക് ബ്രേക്ക്, എം ആര്‍ എഫ് റേഡിയല്‍ ടയറുകള്‍ തുടങ്ങിയവയൊക്കെ ഡൊമിനറിനെ വേറിട്ടതാക്കുന്നു. പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റിലാണ് ഡോമിനറിന്‍റെ നിര്‍മ്മാണം.


 

click me!