ബജാജ് ഡൊമിനറിന്‍റെ വില കൂട്ടി

By Web DeskFirst Published Jul 13, 2018, 6:30 PM IST
Highlights
  • ബജാജ് ഡൊമിനറിന്‍റെ വില കൂട്ടി

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍  ഡൊമിനർ 400ന്‍റെ വില വീണ്ടും വർധിപ്പിച്ചു. നാലു മാസത്തിനിടെ ഇതു മൂന്നാം തവണയാണു ബജാജ് ഡൊമിനറിന്റെ വില കൂട്ടുന്നത്.  1,802 രൂപയുടെ വർധനയാണ് ‘ഡൊമിനറി’ന്റെ അടിസ്ഥാന വകഭേദത്തിനു നിലവിൽ വരുന്നത്; ഇതോടെ ഡൽഹി ഷോറൂമിൽ ‘ഡൊമിനർ 400’ വില 1,48,043 രൂപയായി.  കഴിഞ്ഞ മാർച്ചിൽ ബജാജ് ഡൊമിനർ വില ഉയർത്തിയിരുന്നു. തുടർന്നു മേയിലും  2,000 രൂപ കൂട്ടി.

ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമുള്ള ഡൊമിനറിന്റെ പുതിയ വില 1,62,074 രൂപയായി. 1,932 രൂപയുടെ വർധന. 2016 ഡിസംബറിലാണ് ഡൊമിനര്‍ വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.

 

 

click me!