
വിടചൊല്ലിയ ബജാജ് പൾസർ 200എൻഎസ് മോഡൽ കാവസാക്കിയുടെ വേഷമണിഞ്ഞ് തിരികെ വരുന്നു. കൊടുംങ്കാറ്റുപോലെ വിപണിയിൽ പ്രവേശിക്കുകയും അതുപോലെ വിടപറയുകയും ചെയ്‍ത വണ്ടിയുടെ പുതിയ അവതാരപ്പിറവിയുടെ വാര്‍ത്തകളുടെ അമ്പരപ്പിലാണ് ആരാധകര്‍.
2012 ലായിരുന്നു യുവതലമുറയെ ലക്ഷ്യമിട്ട് ബജാജ് ഈ ബൈക്കിനെ വിപണിയിലെത്തിക്കുന്നത്. എന്നാൽ 2015 ആകുമ്പോഴേക്കും വിപണിയിൽ നിന്ന് വിടപറയാനായിരുന്നു ഇവന്‍റെ വിധി. എന്നാൽ പുതിയ രൂപത്തില്‍ പൾസർ 200എൻഎസ് വീണ്ടുമവതരിക്കുന്നു. കാവസാക്കി സെഡ് 1000 മോട്ടോർസൈക്കിളിന്‍റെ അതേ ഭാവത്തില്‍ നിരത്തിലേക്ക് തിരികെയിറങ്ങുകയാണിവനെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാവസാക്കി ബൈക്കിനോട് സാമ്യമുള്ള ഡിസൈൻ പരിവേഷം. 350സിസി എൻജിന്‍. 21ബിഎച്ച്പിയും 18.3എൻഎം ടോർക്ക്. എൻജിൻ സംബന്ധിച്ച മറ്റ് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എൽഇഡി ഹെഡ്‌ലാമ്പ്, തടിച്ച 180 സെക്ഷൻ റിയർ ടയർ, ബ്രെംബോ ബ്രേക്ക് കാലിപർ, പുതിയ രൂപത്തിലുള്ള എക്സോസ്റ്റ് എന്നീ സവിശേഷതകളും ബൈക്കിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫൈബർ കൊണ്ട് പൊതിഞ്ഞ ഹാന്റിൽ ബാർ, പുത്തന്‍ സീറ്റ്, എൽഇഡി ടെയിൽ ലാമ്പ്, പെറ്റൽ ഡിസ്‍ക് ബ്രേക്ക്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ഹെഡ്‌ലാമ്പ് എന്നിവയാണ് ബൈക്കിന്റെ മറ്റു വിശേഷങ്ങൾ.
Photo courtesy : Motosaigon.vn
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.