ഇന്ത്യക്കാര്‍ക്ക് ഏറെയിഷ്ടം 'വെള്ള' കാറുകള്‍!

By Web TeamFirst Published Jan 26, 2019, 6:29 PM IST
Highlights

ഇന്ത്യന്‍ നിരത്തിൽ ഏറ്റവും കൂടുതൽ കാണുന്ന കാറിന്റെ നിറം ഏതെന്ന് ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ വർഷം പുതിയ കാർ വാങ്ങാനെത്തിയ ഇന്ത്യക്കാരിൽ 43 ശതമാനവും തിരഞ്ഞെടുത്തത് വെള്ള നിറമായിരുന്നെന്നാണു കണക്കുകൾ . 

ഇന്ത്യന്‍ നിരത്തിൽ ഏറ്റവും കൂടുതൽ കാണുന്ന കാറിന്റെ നിറം ഏതെന്ന് ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ വർഷം പുതിയ കാർ വാങ്ങാനെത്തിയ ഇന്ത്യക്കാരിൽ 43 ശതമാനവും തിരഞ്ഞെടുത്തത് വെള്ള നിറമായിരുന്നെന്നാണു കണക്കുകൾ . ബി എ എസ് എഫിന്റെ പഠന റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ട് വാഹന ഫോറമായ ടീം – ബി എച്ച് പി പുറത്തുവിട്ട കണക്കുകൾ പ്രകാരം വെളുത്ത നിറത്തോടാണ് ഇന്ത്യക്കാർക്ക് ഏറ്റവും പ്രതിപത്തി.

43 ശതമാനം വാഹനങ്ങളാണ് വെളുത്ത നിറമുള്ളതായി നിരത്തിലുള്ളതെങ്കില്‍ രണ്ടാം സ്ഥാനത്ത് ചാര നിറവും (15 ശതമാനം) മൂന്നാം സ്ഥാനത്ത് സിൽവർ നിറവും (15 ശതമാനം) നാലാം സ്ഥാനത്ത് ചുവപ്പും (9 ശതമാനം) അഞ്ചാം സ്ഥാനത്ത് നീല (7 ശതമാനം) നിറവുമാണ്.

ഇന്ത്യയിലെ ചൂടുള്ള കാലവസ്ഥയാവും വെള്ളയോടുള്ള ഇഷ്ടത്തിനു പിന്നിലെന്നാണ് പ്രമുഖ പെയിന്റ് നിർമാതാക്കളായ ബി എ എസ് എഫിന്റെ കോട്ടിങ്സ് ഡിവിഷൻറെ വിലയിരുത്തല്‍. വേഗത്തിൽ ചൂടു പിടിക്കില്ലെന്നതാണു വെള്ള നിറത്തിന്റെ നേട്ടം. ഒപ്പം ഈ നിറത്തിനുള്ള ആഡംബര പ്രതിച്ഛായയും വെള്ളയെ ആകർഷകമാക്കുന്നു. 

click me!