ബൈക്കപകടങ്ങളില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്

Web Desk |  
Published : Jun 20, 2018, 10:47 PM ISTUpdated : Oct 02, 2018, 06:35 AM IST
ബൈക്കപകടങ്ങളില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്

Synopsis

ബൈക്കപകടങ്ങള്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത് കഴിഞ്ഞ മരിച്ചത് 1371 ആളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഇരുചക്ര വാഹനാപകടങ്ങളിൽ‌ മരിച്ചത് 1371 ആളുകള്‍. മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍. വിവിധ അപകടങ്ങളിലായി ആകെ മരിച്ചത് 4131 പേരാണ്. ഇതില്‍ ഏറ്റവും കൂടുതൽ പേർ മരിച്ചതും ഇരുചക്രവാഹനാപകടങ്ങളിലാണെന്നതാണ് ശ്രദ്ധേയം. 30,827 ഇരുചക്രവാഹനാപകടങ്ങളിലായാണ് 1371 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

സ്വകാര്യ ബസ് അപകടങ്ങളിൽ 430 പേര്‍ക്കും കെഎസ്ആർടിസി ബസ് അപകടത്തിൽ 213 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 3293 ലോറി അപകടങ്ങളില്‍ 491 പേര്‍ മരിച്ചു. 15,635 കാർ, ജീപ്പ് അപകടങ്ങളില്‍ 934 പേരും 6166 ഓട്ടോറിക്ഷ അപകടങ്ങളില്‍ 271 പേരും മരിച്ചെന്നാണ് കണക്കുകള്‍. രണ്ടു വർഷത്തിനിടെ വിവിധ നിയമലംഘനങ്ങൾക്കു 46,078 ലൈസൻസുകൾ റദ്ദാക്കിയിട്ടുമുണ്ട്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

വിപണിയെ ഇളക്കിമറിക്കാൻ നിസാന്‍റെ പുതിയ 7 സീറ്റർ എസ്‌യുവി വരുന്നു
പലരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ 7 കാറുകൾ 2026 ജനുവരിയിൽ എത്തും