എട്ടു ലക്ഷത്തിന്‍റെ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കി ഒരു നടന്‍

Web Desk |  
Published : Apr 13, 2018, 04:13 PM ISTUpdated : Jun 08, 2018, 05:45 PM IST
എട്ടു ലക്ഷത്തിന്‍റെ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കി ഒരു നടന്‍

Synopsis

എട്ടു ലക്ഷത്തിന്‍റെ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കി ഒരു നടന്‍

സൂപ്പര്‍ ബൈക്ക് ഡ്യുകാറ്റി മോൺസ്റ്റർ 797 സ്വന്തമാക്കി ബോളിവുഡ് താരം അർഷദ് വാഴ്സി. ഡ്യുകാറ്റിയുടെ ഡാർക്ക് എഡീഷനാണ് വാഴ്സി സ്വന്തമാക്കിയത്. മുംബൈ ഷോറൂമിൽ 8.12 ലക്ഷം രൂപയാണ് ബൈക്കിന്‍റെ വില.

മോൺസ്റ്റർ ശ്രേണിയിലെ എൻട്രി ലവൽ മോഡലാണു ഡ്യുകാറ്റി 797. 80 സി സി, ഡെസ്മൊഡ്യൂ എൽ ട്വിൻ എൻജിനാണു ബൈക്കിന്‍റെ ഹൃദയം.  8,250 ആർ പി എമ്മിൽ 74 ബി എച്ച് പി കരുത്തും 5750 ആർ പി എമ്മിൽ 67 എൻ എം ടോർക്കും ഈ എൻജിന്‍ സൃഷ്ടിക്കും. ആറു സ്പീഡ് ഗീയർബോക്സാണു  ട്രാൻസ്മിഷൻ. ഡ്യുകാറ്റി റെഡ്, സ്റ്റാർ വൈറ്റ് സിൽക്ക്, ഡാർക്ക് സ്റ്റെൽത്ത് നിറങ്ങളിലാണ് വില്‍പ്പനയ്ക്കെത്തുന്നത്.

മുന്നാഭായ് പരമ്പരയിലെ സർക്യൂട്ട് എന്ന കഥാപാത്രത്തിലൂടെയും ഗോൽമാൽ സിനിമകളിലെ കോമഡി വേഷങ്ങളിലൂടെയുമാണ് അർഷദ് വാഴ്സി ശ്രദ്ധ നേടിയത്.

മെഴ്സീഡിസ് ബെൻസ് ജി എൽ ഇ, ഇന്ത്യൻ സ്കൗട്ട് ബോബറും വാഴ്സിയുടെ ഗാരിജിലുണ്ട്. ഹാർലി ഡേവിഡ്സൻ ഡൈന സോഫ്റ്റെയിലും റോയൽ എൻഫീൽഡ് ബുള്ളറ്റും വാഴ്സിയുടെ വാഹനശേഖരത്തിലുണ്ട്.

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം: ഥാർ, സ്കോർപിയോ, XUV700 ഉടൻ മാറും
ഇലക്ട്രിക് സ്‍കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു