വാഹനാപകടം; 7 കോടി 60 ലക്ഷം നഷ്‍ടപരിഹാരം നല്‍കാന്‍ നിര്‍ണായക വിധി

By Web TeamFirst Published Dec 7, 2018, 9:28 PM IST
Highlights

വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് 7.60 കോടി രൂപ നഷ്‍ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.  മുംബൈ ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. പത്ത് വര്‍ഷം മുമ്പു നടന്ന അപകടത്തിലാണ് വിധിയെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുംബൈ: വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് 7.60 കോടി രൂപ നഷ്‍ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.  മുംബൈ ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. പത്ത് വര്‍ഷം മുമ്പു നടന്ന അപകടത്തിലാണ് വിധിയെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2008ലാണ്  അപകടം. സിംഗപ്പൂരിലെ സ്വകാര്യ കമ്പനി സിഇഒയായിരുന്ന രവീന്ദ്ര കുൽക്കർണിയും ഭാര്യയും മകനും ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. പോണ്ടിച്ചേരിയിൽ നിന്നും ചെന്നൈയിലേക്കു പോകുകയായിരുന്ന ഇവരുടെ കാറിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടം. രവീന്ദ്രയും ഡ്രൈവറും മകനും സംഭവ സ്ഥലത്തും ഭാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു മകന്‍ ഇപ്പോഴും ചികിത്സയിലാണ്. 

തുടര്‍ന്ന് 2009ല്‍ 2.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവീന്ദ്രയുടെ മാതാപിതാക്കളാണ് പൂനെ എംഐസിടിയെ സമീപിച്ചത്. രവീന്ദ്രയുടെ വരുമാനത്തെ ആശ്രയിച്ചാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും അപകടമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്നും രവീന്ദ്രയുടെ മകനായ അശീഷ് ഇപ്പോഴും മുക്തനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടായായിരുന്നു പരാതി. 

എന്നാല്‍ മദ്യ ലഹരിയിലാണ് ഡ്രൈവർ വാഹനം ഓടിച്ചതെന്നും അതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ  നിലപാട്. എന്നാൽ മോട്ടോർ വാഹന നിയമം ചട്ടം 149 പ്രകാരം ഇത്തരമൊരു വാദം ഉയർത്താൻ ഇൻഷുറൻസ് കമ്പനിക്കു അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഈ വാദം തള്ളുകയായിരുന്നു.

18 ശതമാനം പലിശയോടു കൂടി 2.1 കോടി രൂപയായിരുന്നു ആവശ്യമെങ്കിലും 2.5 കോടി രൂപ നൽകാൻ  ഒടുവില്‍  ഇൻഷുറൻസ് കമ്പനി തയാറായി. എന്നാൽ മരിക്കുമ്പോള്‍ രവീന്ദ്രയുടെ പ്രതിമാസ ശമ്പളം 3.34 ലക്ഷമുണ്ടായിരുന്നു എന്നത് ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിശോധിച്ച കോടതി നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുകയായിരുന്നു. നഷ്‍പരിഹാരമായി 4.56 കോടി രൂപയുടെ ഒമ്പതു വര്‍ഷത്തെ പലിശ ഉള്‍പ്പെടെയാണ് 7.60 കോടി രൂപ രവീന്ദ്രയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്.
 

click me!