ആംബുലൻസിന് വഴി കൊടുക്കാതെ ബുള്ളറ്റ്, ചീത്ത വിളിച്ച് സോഷ്യല്‍ മീഡിയ

Published : Feb 20, 2019, 10:50 PM ISTUpdated : Feb 20, 2019, 10:53 PM IST
ആംബുലൻസിന് വഴി കൊടുക്കാതെ ബുള്ളറ്റ്, ചീത്ത വിളിച്ച് സോഷ്യല്‍ മീഡിയ

Synopsis

അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തുന്ന യുവാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു.

അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തുന്ന യുവാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. 

ഏറെ നേരം ആംബുലൻസിനു കടന്നു പോകാൻ  ഇട നൽകാതെ പായുകയാണ് ബുള്ളറ്റ്. ആംബുലന്‍സ് ഡ്രൈവർ പലതവണ ഹോൺ അടിച്ചിട്ടും ഇയാൾ വകവെയ്ക്കുന്നില്ല. കെഎസ്ആർടി ബസുകളടക്കം ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുമ്പോൾ ആ വശത്തുകൂടിതന്നെ മുന്നോട്ടുപോകാനാണ് ബുള്ളറ്റ് യാത്രികന്റെ ശ്രമമെന്നും വീഡിയോയില്‍ കാണാം. ആംബുലൻസിൽ ഉണ്ടായിരുന്നയാളാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. 

 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
പുതുവർഷത്തിൽ രാജ്യത്തെ ഗതാഗതരംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ ; ടോൾ മുതൽ ഇന്ധനം വരെ; ഇതാ അറിയേണ്ടതെല്ലാം