കണ്ണൂര്‍ വിമാനത്താവളക്കാഴ്ചകളുമായി ദുബായി ബസുകള്‍!

Published : Jan 12, 2019, 07:27 PM IST
കണ്ണൂര്‍ വിമാനത്താവളക്കാഴ്ചകളുമായി ദുബായി ബസുകള്‍!

Synopsis

ഉദ്‍ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്‍ത ബസുകള്‍ ദുബായ് നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.

ദുബായി: ഉദ്‍ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ  സ്വന്തം വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്‍ത ബസുകള്‍ ദുബായ് നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.

നാല് ദുബായ് സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബായി നഗരത്തിലൂടെ ഓടുന്നതെന്ന് ഡൈജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബായി റോഡ് ട്രാന്‍സ്‍പോര്‍ട് അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിനെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളത്തില്‍നിന്ന് ഉടന്‍തന്നെ കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

PREV
click me!

Recommended Stories

ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'