MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • Kerala News
  • ഭൂമിയിലെ സ്വര്‍ഗം ഇവിടെയാണ്; കേരളത്തില്‍ വാലന്‍റൈന്‍സ് ദിനം ആഘോഷിക്കാന്‍ മികച്ച അഞ്ച് സ്ഥലങ്ങള്‍

ഭൂമിയിലെ സ്വര്‍ഗം ഇവിടെയാണ്; കേരളത്തില്‍ വാലന്‍റൈന്‍സ് ദിനം ആഘോഷിക്കാന്‍ മികച്ച അഞ്ച് സ്ഥലങ്ങള്‍

വാലന്‍റൈന്‍സ് ദിനം അഥവാ പ്രണയ ദിനം വരികയാണ്. 2026ലെ പ്രണയ ദിനത്തില്‍ കേരളത്തില്‍ സന്ദര്‍ശിക്കാന്‍ പറ്റുന്ന ഏറ്റവും ആകര്‍ഷകമായ അഞ്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പ്രണയിതാക്കളുടെ മനം കവരും ഈ ഇടങ്ങള്‍. 

1 Min read
Author : Web Desk
| Updated : Feb 09 2026, 11:15 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
1. മൂന്നാര്‍
Image Credit : Asianet News

1. മൂന്നാര്‍

തണുത്തുറഞ്ഞ കാലാവസ്ഥയും പ്രകൃതിരമണീയതുമായാണ് ഇടുക്കിയുടെ തലയെടുപ്പുള്ള മൂന്നാറിനെ വാലന്‍റൈന്‍സ് ഡേ ഫേവറൈറ്റുകളിലൊന്നാക്കി മാറ്റുന്നത്. ഫെബ്രുവരി മാസം പകുതിയാവാറായിട്ടും മൂന്നാറിലെ തണുപ്പിന് മാറ്റമില്ല. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും അവയ്‌ക്ക് അതിരിടുന്ന മലനിരകളും മൂന്നാറിനെ ഏതൊരു സഞ്ചാരിക്കും പ്രിയങ്കരമാക്കുന്നു. കോടമഞ്ഞ് പുതഞ്ഞുകിടക്കുന്ന മൂന്നാറിന്‍റെ അന്തരീക്ഷം പ്രണയിതാക്കള്‍ക്ക് ഫോട്ടോകളും വീഡിയോകളും പകര്‍ത്താന്‍ ആകര്‍ഷകമാണ്.

25
2. വര്‍ക്കല
Image Credit : Getty

2. വര്‍ക്കല

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആകര്‍ഷകമായ ക്ലിഫ് ബീച്ച് ആണ് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല. അതിമനോഹരമായ തീരവും തലയുയര്‍ത്തിനില്‍ക്കുന്ന ക്ലിഫും വര്‍ക്കലയെ മറ്റ് ബീച്ചുകളില്‍ നിന്ന് ഏറെ ആകര്‍ഷകമാക്കുന്നു. ഭക്ഷണപ്രേമികളുടെയും ഷോപ്പിംഗ് ഇഷ്‌ടപ്പെടുന്നവരുടെയും മനസ് കീഴടക്കുന്ന ഇടം കൂടിയാണ് വര്‍ക്കല. താമസിക്കാന്‍ അനവധി മികച്ച റിസോര്‍ട്ടുകളും ഹോംസ്റ്റേകളും വര്‍ക്കലയില്‍ ലഭ്യമാണ്.

Related Articles

Related image1
ഫോട്ടോകള്‍ക്ക് പ്രീമിയം ലുക്ക്; 30000 രൂപയിൽ താഴെ വിലയുള്ള മികച്ച ക്യാമറ ഫോണുകള്‍
Related image2
വാട്‌സ്ആപ്പ് വഴി കിട്ടുന്ന വിവാഹ ക്ഷണക്കത്തില്‍ ചാടിക്കയറി ക്ലിക്ക് ചെയ്യല്ലേ... ഈ അപകടം പതിയിരിപ്പുണ്ട്
35
3. ആലപ്പുഴ
Image Credit : Freepik

3. ആലപ്പുഴ

കിഴക്കിന്‍റെ വെനീസാണ് ആലപ്പുഴ. കായലുകളുടെയും കനാലുകളുടെയും ഹൗസ്‌ബോട്ടുകളുടെയും സംഗമ ഭൂമി. ഹൗസ്‌ബോട്ട് യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആലപ്പുഴയോളം മികച്ച ഡെസ്റ്റിനേഷന്‍ ഇല്ലെന്ന് പറയാം. കായല്‍ മത്സ്യ ഭക്ഷണ വിഭവങ്ങള്‍ ഇഷ്‌ടപ്പെടുന്നവരുടെ വാഗ്‌ദത്ത ഭൂമി കൂടിയാണ് ആലപ്പുഴ. കായലുകളും വയലുകള്‍ക്കും മധ്യേ പ്രണയ ദിനം ചിലവിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആലപ്പുഴയ്‌ക്ക് വണ്ടി കയറാം. ഇവയ്‌ക്ക് പുറമെ ആകര്‍ഷകമായ ബീച്ചുകളും ആലപ്പുഴയിലുണ്ട്.

45
4. വയനാട്
Image Credit : Getty

4. വയനാട്

കേരളത്തില്‍ ഇടുക്കിയോളം മനോഹരമായ മറ്റൊരു ജില്ല, അതാണ് വയനാട്. എവിടെത്തിരിഞ്ഞാലും മികച്ച ഫ്രെയിമുകള്‍ എന്ന് തോന്നിക്കുന്ന ഇടം. വയനാട്ടില്‍ പ്രണയദിനം ചിലവിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടേറെ ടൂറിസം സ്ഥലങ്ങളുണ്ട്. പൂക്കോട് തടാകവും ബാണസുരാ സാഗര്‍ ഡാമും ലക്കിഡി വ്യൂ പോയിന്‍റുമെല്ലാം സഞ്ചാരികള്‍ക്ക് പരിഗണിക്കാവുന്നതാണ്. വയയാത്രകള്‍ കൊതിക്കുന്നവര്‍ക്ക് ട്രക്കിംഗ് സൗകര്യവും വയനാട്ടില്‍ ലഭിക്കും.

55
5. കുമരകം
Image Credit : our own

5. കുമരകം

ആലപ്പുഴയ്‌ക്ക് പുറമെ കേരളത്തില്‍ സഞ്ചാരികളെ മാടിവിളിക്കുന്ന മറ്റൊരു ബാക്ക്‌വാട്ടര്‍ ഡ‍െസ്റ്റിനേഷനാണ് കുമരകം. കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലിന്‍റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കായലും പാടശേഖരങ്ങളും കണ്ടല്‍ക്കാടുകളും കുമരകത്തെ മനോഹരിയാക്കുന്നു. കുമരകത്തെ കായല്‍ സഞ്ചാരത്തിന് സര്‍ക്കാര്‍ ബോട്ടുകളും സ്വകാര്യ ബോട്ടുകളും ലഭിക്കും.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
കേരളം
ആലപ്പുഴ
സഞ്ചാരം

Latest Videos
Recommended Stories
Recommended image1
ജല വകുപ്പ് ക്യാബിനറ്റ് ധാരണ ലംഘിച്ചു, തടസങ്ങൾ നീക്കുമെന്ന് മന്ത്രി രാജേഷ്; 'എലപ്പുള്ളി ബ്രൂവറി കേരളത്തിന് അനിവാര്യം, ഒരിഞ്ച് പിന്നോട്ടില്ല'
Recommended image2
കേരളത്തെ ഒഴിവാക്കണം, ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് രാജീവ് ചന്ദ്രശേഖർ; നെല്ല് സംഭരണ ബോണസ് നിർത്തലാക്കരുതെന്ന് ആവശ്യം
Recommended image3
'ജമാഅത്തെ ഇസ്ലാമിക്കാരുടെ കളിപ്പാവകളായി കോമാളി വേഷം കെട്ടിയാടുന്ന കിന്‍ഡര്‍ ജോയികൾ'; ജിന്‍റോ ജോണിനെതിരെ ഇസ്ലാമിക പണ്ഡിതൻ
Related Stories
Recommended image1
ഫോട്ടോകള്‍ക്ക് പ്രീമിയം ലുക്ക്; 30000 രൂപയിൽ താഴെ വിലയുള്ള മികച്ച ക്യാമറ ഫോണുകള്‍
Recommended image2
വാട്‌സ്ആപ്പ് വഴി കിട്ടുന്ന വിവാഹ ക്ഷണക്കത്തില്‍ ചാടിക്കയറി ക്ലിക്ക് ചെയ്യല്ലേ... ഈ അപകടം പതിയിരിപ്പുണ്ട്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved