
ദില്ലി : ഇന്‍ഷ്വറന്‍സ് പ്രീമിയം രണ്ട് കൊല്ലമായി മുടക്കിയ വാഹന നിര്‍മ്മാതാക്കള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലുചക്ര വാഹനങ്ങള്‍ വില്‍ക്കാനാകില്ല. അഞ്ചു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചാല്‍ മാത്രമേ ഇരുചക്ര വാഹനം വില്‍ക്കാന്‍ കഴിയൂ എന്നാണ് പുതിയ സുപ്രീംകോടതി ഉത്തരവ്.
വാഹനം ഡീലര്‍മാര്‍ക്ക് വില്‍ക്കുന്ന ഘട്ടത്തില്‍ തന്നെ നാലുചക്ര വാഹനങ്ങള്‍ക്ക് രണ്ടു വര്‍ഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷവും, തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിര്‍ബന്ധമാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിക്ക് റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീംകോടതി കമ്മറ്റി നിര്‍ദേശം നല്‍കി.
റോഡിലെ കുഴികളില്‍ വീണ് ഉണ്ടാകുന്ന അപകടത്തിന് ഇരയാകുന്നവരുടെ കുടുംബത്തിന് ഒരു ധനസഹായം ഉറപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ കാറുകള്‍ക്ക് ഒരു വര്‍ഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷവും മുന്‍കൂര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണമെന്നാണ് വ്യവസ്ഥ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.