യുവതിയുടെ അശ്രദ്ധ, പൊലിഞ്ഞത് ഒരു ജീവൻ; ഞെട്ടിക്കുന്ന വീഡിയോ

Published : Aug 08, 2018, 03:55 PM ISTUpdated : Aug 08, 2018, 03:56 PM IST
യുവതിയുടെ അശ്രദ്ധ, പൊലിഞ്ഞത് ഒരു ജീവൻ; ഞെട്ടിക്കുന്ന വീഡിയോ

Synopsis

യുവതിയുടെ അശ്രദ്ധ റോഡില്‍ പൊലിഞ്ഞത് ഒരു ജീവൻ ഞെട്ടിക്കുന്ന വീഡിയോ

കോട്ടയം: കാറോടിച്ച യുവതിയുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് ഒരു യുവാവിന്‍റെ ജീവന്‍. കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

കോട്ടയം കുറവിലങ്ങാട് കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം. രുറവിലങ്ങാട് - വൈക്കം റോഡിൽ മൂവാങ്കൽ ജംക്‌ഷനിലായിരുന്നു അപകടം.   പാലാരിവട്ടം സ്വദേശിയും കംപ്യൂട്ടർ ഹാർഡ് വെയർ മെക്കാനിക്കുമായ ബിപിൻ പി മാത്യുവാണ് (30) അപകടത്തില്‍ മരിച്ചത്. റോഡിലെ ജംഗ്ഷനില്‍ ഇന്‍ഡിക്കേറ്ററോ, സിഗന്ലോ കാണിക്കാതെ അപ്രതീക്ഷിതമായി തിരിഞ്ഞ കാറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് മുകളിലൂടെ റോഡിൽ വീണ ബിപിന്‍ ആശുപത്രിയിലെത്തും മുമ്പ് മരണത്തിനു കീഴടങ്ങി.

കാറോടിച്ചിരുന്ന കുറവിലങ്ങാട് സ്വദേശി മെസി ഇഗ്നേഷ്യസായിരുന്നു കാറോടിച്ചിരുന്നത്. ഇവര്‍ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.  സിസിടിവികളിൽ നിന്നു ലഭിച്ച വിഡിയോ ദൃശ്യങ്ങളിൽ നിയമലംഘനം വ്യക്തമാണ്. കാർ മൂവാങ്കൽ ജംക്‌ഷനിൽ എത്തിയപ്പോൾ വലതു വശത്തേക്ക് അതിവേഗത്തിൽ തിരിക്കുകയായിരുന്നു. ഇൻഡിക്കേറ്റർ ഇടുകയോ സിഗ്നൽ കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. കാർ ഓടിച്ചിരുന്ന മെസിക്കൊപ്പം മൂന്നു കുട്ടികളും ഉണ്ടായിരുന്നു. 

ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയ യുവതിയുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികളാരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.  

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ