
അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങളാണ് പലപ്പോഴും ഭൂരിഭാഗം അപകടങ്ങളുടെയും പ്രധാന കാരണം. ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളെ കൊണ്ടെത്തിക്കുന്നത് വലിയ ദുരന്തങ്ങളിലേക്കാവും. ഇത്തരമൊരു അപകടത്തിന്‍റെ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു ഷോപ്പിംഗ് കോംപ്ലക്സിന്‍റെ അകത്തു നിന്നും മെയിന്‍ റോഡിലേക്ക് ഇറങ്ങുന്ന കാറാണ് വീഡിയോയിലെ ദുരന്തനായകന്‍. എതിര്‍വശത്തു നിന്നും വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെ റോഡിലേക്ക് പാഞ്ഞിറങ്ങുന്ന കാര്‍ പാഞ്ഞു വരുന്ന ഒരു ബസിലിടിച്ച് തകരുന്നതാണ് വീഡിയോ. തുടര്‍ന്ന് കാര്‍ ഒരു ജീപ്പിലും ഇടിക്കുന്നു. ഒരു നിമിഷത്തെ അശ്രദ്ധയുണ്ടാക്കിയ ഈ അപകടരംഗം ഒന്നു കണ്ടു നോക്കൂ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.