ചെറു കാറുകള്‍ക്ക് വില ഉയരും

Published : Apr 25, 2017, 11:55 AM ISTUpdated : Oct 05, 2018, 03:13 AM IST
ചെറു കാറുകള്‍ക്ക് വില ഉയരും

Synopsis

നിലവിലെ നികുതിസമ്പ്രദായം മാറി ജിഎസ്ടി വരുമ്പോള്‍ ചെറുകാറുകള്‍ക്കു വില ഉയരുമെന്നു സൂചന. ജൂലൈ ഒന്നിനു ജിഎസ്ടി നടപ്പാകുമ്പോള്‍ 5%, 12%, 18%, 28% എന്നിങ്ങനെ നികുതി സ്ലാബുകളും ഇപ്പോള്‍ ഇതിലുമുയര്‍ന്ന നികുതി ബാധകമായ ഉല്‍പന്നങ്ങള്‍ക്കു മേല്‍ 15% വരെ സെസും ആണു ബാധകമാകുക.

നിലവില്‍ ചെറുകാറുകള്‍ക്ക് (4 മീറ്ററില്‍ താഴെ നീളം, 1200 സിസി വരെ പെട്രോള്‍ എന്‍ജിന്‍ ശേഷി, 1500 സിസി വരെ ഡീസല്‍ എന്‍ജിന്‍ ശേഷി) 12.5% എക്‌സൈസ് തീരുവ കേന്ദ്രവും 14.5-15% വില്‍പനനികുതി (വാറ്റ്) സംസ്ഥാനങ്ങളുമാണ് ഈടാക്കുന്നത്. ഇത് രണ്ടും ചേരുമ്പോള്‍ പരമാവധി 27.5%. ഇതിനു തൊട്ടടുത്തുള്ള ജിഎസ്ടി സ്ലാബ് 28% ആയതിനാല്‍ നികുതി ഉയരുകയാണുണ്ടാവുക.

ഇടത്തരം കാറുകള്‍ക്കു നിലവില്‍ 24% എക്‌സൈസ് തീരുവയാണ്. സംസ്ഥാന നികുതി കൂടിയാകുമ്പോള്‍ 38.5% ആകും ആകെ നികുതി. ജിഎസ്ടിയില്‍ 28% കഴിഞ്ഞ് സ്ലാബില്ല എങ്കിലും സെസ് കൂടിച്ചേര്‍ത്ത് നിലവിലെ നികുതിഭാരത്തിന് അടുത്തെത്തിക്കും എന്നതിനാല്‍ വില കുറയാന്‍ സാധ്യതയില്ല..
 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സെൽറ്റോസും ക്രെറ്റയും തമ്മിൽ; ഏതാണ് മികച്ചത്?
ആറ് എയർബാഗുകളും സൺറൂഫുമായി ടാറ്റ പഞ്ചിന്‍റെ പുത്തൻ അവതാരം; ഞെട്ടിക്കാൻ ടാറ്റ!