
ന്യൂഡൽഹി: ഡബിൾ ഡെക്കർ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവെ വരുന്നു. ജൂബലൈ മുതല്‍ ഏറ്റവും തിരക്കുള്ള റൂട്ടുകളിൽ എ സി ഡബിൾ ഡെക്കർ സർവീസുകൾ ആരംഭിക്കാനാണ് റെയിൽവെയുടെ തീരുമാനം. 'ഉദയ്' എന്ന് പേരുള്ള ഈ എ.സി ട്രെയിനുകളിലെ കോച്ചുകളിൽ120 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. യാത്രികർക്ക് ചായ, കാപ്പി, ഭക്ഷണം എന്നിവ നൽകാനുള്ള വെൻഡിങ് മെഷിനുകളും ഉണ്ടായിരിക്കും.
ഡൽഹി-ലക്നൗ പോലുള്ള ഏറ്റവും തിരക്കേറിയ റൂട്ടികളിലായിരിക്കും ഈ സർവീസുകൾ നിലവിൽ വരിക. മെയിൽ- എക്സ്പ്രസ് ട്രെയിനുകളിലെ മൂന്നാം ക്ളാസ് എ.സി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഈ ട്രെയിനുകളില്‍ ഈടാക്കുക. കോച്ചുകളിലോരോന്നിലും വലിയ എൽ.സി.ഡി സ്ക്രീനുകളും വൈഫൈ സ്പീക്കർ സിസ്റ്റവും ഉണ്ടായിരിക്കും.
മറ്റ് ട്രെയിനുകളേക്കാൾ നാൽപത് ശതമാനം യാത്രക്കാരെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്നതിനാൽ ഈ റൂട്ടുകളിലുള്ള തിരക്ക് വലിയ തോതിൽ കുറക്കാൻ ഉദയ് ട്രെയിനുകൾക്ക് കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.