ഡീസല്‍ വാഹന നിരോധനം; പുനഃപരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍

Published : Oct 08, 2018, 10:15 AM IST
ഡീസല്‍ വാഹന നിരോധനം; പുനഃപരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍

Synopsis

ദില്ലിയില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങുന്നു. 

ദില്ലി: ദില്ലിയില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങുന്നു.  ഭാരതിയ കിസാന്‍ യൂണിയന്‍ കഴിഞ്ഞദിവസം നടത്തിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 

2016-ലാണ് പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ദേശിയ ഹരിത ട്രൈബ്യൂണല്‍ വിധിച്ചത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു വിധി. ഒരു ഡീസല്‍ വാഹനം പുറന്തള്ളുന്ന പുക ഉണ്ടാക്കുന്ന മലീനീകരണം വളരെ രൂക്ഷമാണെന്നായിരുന്നു ട്രൈബ്യൂണലിന്റെ നിരീക്ഷണം. 24 പെട്രോള്‍ വാഹനങ്ങളും 40 സിഎന്‍ജി വാഹനങ്ങളും പുറന്തള്ളുന്ന പുകയ്ക്ക് സമമാണ് ഒരു ഡീസല്‍ വാഹനത്തിലെ പുകയെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

തുടര്‍ന്ന് ഈ നിര്‍ദേശം നടപ്പിലാക്കുന്നതിനെതിരെ സര്‍ക്കാര്‍  2017-ല്‍ അപ്പീല്‍ നല്‍കി. രണ്ട് ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ ഈ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളുകയായിരുന്നു.

അതിന് ശേഷം ട്രൈബ്യൂണല്‍ നിലപാട് മയപ്പെടുത്തുകയും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അനുവദിക്കില്ലെന്നു തീരുമാനിക്കുകയുമായിരുന്നു.

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ