ആ യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നതിനു പിന്നില്‍; അമ്പരപ്പോടെ ചൈന

Web Desk |  
Published : Mar 22, 2022, 07:28 PM IST
ആ യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നതിനു പിന്നില്‍; അമ്പരപ്പോടെ ചൈന

Synopsis

ജെ15 യുദ്ധ വിമാനങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ചൈന ശ്രമം തുടങ്ങി

ജെ 15 യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നതില്‍ ഞെട്ടലോടെ ചൈന. നാലോളം അപകടങ്ങളാണ് അടുത്തിടെ ചൈനീസ് ജെ15 വിമാനങ്ങള്‍ കാരണം നടന്നത്.  അതുകൊണ്ടു തന്നെ ജെ15 യുദ്ധ വിമാനങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ചൈന ശ്രമം തുടങ്ങിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പോരായ്മകളാണ് ജെ15 പോര്‍ വിമാനത്തിന്റെ പ്രധാന പ്രശ്നം. വിമാനവാഹിനി കപ്പലിലേക്ക് ഇറങ്ങുന്നതിനിടെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം തകരാറിലായതിനെ തുടര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടത് ചൈനയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്തരത്തില്‍ രണ്ട് അപകടങ്ങളാണ് നടന്നത്.

ജെ 15 വിമാനത്തിന് പകരമായി പുതുതലമുറ എഫ്‌സി 31 പോര്‍വിമാനത്തെ രംഗത്തിറക്കാനാണ് ചൈനയുടെ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെ15 പോര്‍ വിമാനത്തേക്കാള്‍ ചെറുതും ഭാരം കുറഞ്ഞതുമായ  എഫ്സി 31 വിമാനം 2012ലാണ് ആദ്യ പറക്കല്‍ നടത്തിയത്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ടാറ്റയുടെ ഇലക്ട്രിക് പടയോട്ടം; മൂന്ന് പുതിയ കാറുകൾ കൂടി വരുന്നു