ചൈനീസ് നിര്‍മ്മിതമായ 16,000 കാറുകള്‍ തിരികെ വിളിക്കുന്നു!

By Web TeamFirst Published Dec 5, 2018, 12:08 PM IST
Highlights

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചൈനയില്‍ സ്വീഡിഷ് ആഢംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ 16,000 ഓളം കാറുകള്‍ തിരികെ വിളിക്കുന്നു. വെഹിക്കിള്‍ കണക്ടിവിറ്റി മോഡ്യൂളിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചൈനയില്‍ സ്വീഡിഷ് ആഢംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ 16,000 ഓളം കാറുകള്‍ തിരികെ വിളിക്കുന്നു. വെഹിക്കിള്‍ കണക്ടിവിറ്റി മോഡ്യൂളിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016-18 കാലഘട്ടത്തില്‍ ചൈനയില്‍ നിര്‍മിച്ച 16,582  വാഹനങ്ങളിലാണ് ഈ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. 

XC90, S90, V90CC, XC40 എന്നീ മോഡലുകളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. ഈ തകരാര്‍ വെഹിക്കിള്‍ പൊസിഷനിങ്ങിനെ ബാധിക്കുമെന്നാണ് കരുതുന്നത്. ഒപ്പം ലൊക്കേഷന്‍ വിവരങ്ങള്‍, ആക്‌സിഡന്‍റ് എമര്‍ജന്‍സി നമ്പര്‍ തുടങ്ങിയ വിവരങ്ങളും ഈ തകരാര്‍ മൂലം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!