ജീപ്പിന്‍റെ നിര്‍മ്മാണം ചൈന കൈക്കലാക്കുമോ?

By Web DeskFirst Published Aug 21, 2017, 2:28 PM IST
Highlights

ഇറ്റാലിയൻ അമേരിക്കൻ വാഹന നിർമാതാക്കളാണ് ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ). അടുത്തകാലത്ത് ജീപ്പ് കോംപസിന്‍റെ അവതരണത്തോടെ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായ എഫ് സി എ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു ചൈനീസ് കമ്പനിയുടെ ഏറ്റെടുക്കല്‍ വാര്‍ത്തടോയെയാണ്. പേരു വെളിപ്പെടുത്താത്ത ചൈനീസ് വാഹന നിർമാതാവിന്റെ ഏറ്റെടുക്കൽ ശ്രമം ചെറുത്തെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ എഫ് സി എ ഓഹരികൾ തിങ്കളാഴ്ച നേട്ടം കൈവരിച്ചിരുന്നു.  

ഇതോടെയാണ് ഫിയറ്റ് ക്രൈസ്ലർ സ്വന്തമാക്കാൻ ശ്രമിച്ചില്ലെന്ന വിശദീകരണവുമായി വിവിധ ചൈനീസ് വാഹന നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാല്‍ കമ്പനിയെ ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന് ചൈനയിലെ ഗ്രേറ്റ് വാള്‍ മോട്ടോര്‍ ലിമിറ്റ്ഡ് എന്ന കമ്പനി തയ്യാറാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റോയിട്ടേഴ്‍സാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

എഫ് സി എയെ ഏറ്റെടുക്കാൻ പദ്ധതിയില്ലെന്നു ചൈനയിലെ മറ്റുചില കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഗ്വാങ്ചൗ ഓട്ടമൊബീൽ ഗ്രൂപ് കമ്പനി ലിമിറ്റഡാണ് ഏറ്റവും ഒടുവില്‍ ഈ നിലപാടെടുത്തത്. എഫ് സി എയുമായി ബന്ധപ്പെട്ടു നിലവിൽ ഇത്തരം ആലോചനകളൊന്നുമില്ലെന്നു കമ്പനി വക്താവിന്റെ പ്രതികരണം.  ഡോങ്ഫെങ് മോട്ടോർ ഗ്രൂപ്, സെജിയാങ് ഗീലി ഹോൾഡിങ് ഗ്രൂപ് തുടങ്ങിയ ചൈനീസ്  കമ്പനികളും എഫ് സി എ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

 

 

click me!