
മഹാഭൂരിപക്ഷം വാഹനാപകടങ്ങളുടെയും പ്രധാന കാരണം അമിതവേഗത തന്നെയാണെന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്. അമിതവേഗത്തെപ്പറ്റി എത്ര ബോധവല്‍ക്കരിച്ചാലും പലരും അത് ആവര്‍ത്തിക്കുക തന്നെ ചെയ്യും.
പലരും അതിവേഗത്തിൽ മുന്നിലുള്ള വാഹനങ്ങളെ മറികടന്ന് ചെല്ലുമ്പോഴായിരിക്കും മുന്നിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കാണുക. പിന്നെ അപകടം ഉറപ്പാണ്. സിംഗപ്പൂരിലെ എക്സ്പ്രസ് ഹൈവേയിൽ കഴിഞ്ഞ മാസം ഒടുവില്‍ നടന്ന ഒരു അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കാറിനെ മറികടക്കാൻ ശ്രമിച്ച ബൈക്ക് യാത്രികര്‍, മുന്നിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരിൽ ഒരാള്‍ വായുവിൽ ഉയർന്ന് പൊങ്ങി ഏറെ ദൂരേക്ക് വീഴുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഹൈവേയിലൂടെ പോകുകയായിരുന്ന മറ്റൊരു കാറിന്‍റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിൽ ബൈക്ക് യാത്രികർക്കു ഗുരുതരമായി പരിക്കുകളേറ്റു എന്നാണ് പ്രാദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. ബോധവല്‍ക്കരണങ്ങളിലും കാര്യം മനസിലാകാത്ത ചിലര്‍ക്കെങ്കിലും ഉപകാരപ്രദമായെങ്കിലോ?!
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.