മൂന്നു ചക്രങ്ങളുള്ള സൂപ്പര്‍ ബൈക്കുമായി കവാസാക്കി

Published : Jan 17, 2018, 03:33 PM ISTUpdated : Oct 05, 2018, 12:10 AM IST
മൂന്നു ചക്രങ്ങളുള്ള സൂപ്പര്‍ ബൈക്കുമായി കവാസാക്കി

Synopsis

മൂന്നു ചക്രങ്ങളുള്ള സൂപ്പര്‍ ബൈക്കുമായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവാസാക്കി മോട്ടോര്‍ സൈക്കിള്‍സ്. കണ്‍സെപ്റ്റ് ജെ എന്നു പേരിട്ടിരിക്കുന്ന മോഡല്‍ ഒരു ട്രാന്‍സ് ഫോമിംഗ് മോട്ടോര്‍ സൈക്കിളായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2013ല്‍ ടോക്കിയോ മോട്ടോര്‍ഷോയില്‍ സമാന ബൈക്കിനെ കവാസാക്കി അവതരിപ്പിച്ചിരുന്നു. ഈ മോഡലിന്‍റെ പരിഷ്കരിച്ച രൂപമാണ് 2018ല്‍ അവതരിപ്പിക്കുന്നത്. ലോ ഡൗണ്‍ സ്പോര്‍ട്, അര്‍ബന്‍ ക്രൂയിസര്‍ എന്നീ മോഡുകളിലാണ് ബൈക്കിനെ അവതരിപ്പിക്കുക. സ്പോര്‍ട് മോഡില്‍ മുമ്പിലെ രണ്ട് വീലുകളും കൂടുതല്‍ അടുക്കും. റൈഡര്‍ക്ക് മുന്നോട്ട് ആ‌ഞ്ഞിരുന്നു ഓടിക്കത്തക്കവിധത്തിലാവിും ഈ മോഡ്. ടൗണ്‍ ടൂറിംഗ് മോഡില്‍ സീറ്റുകള്‍ ഉയരുകയും മുമ്പിലെ വീലുകള്‍ നിശ്ചിത അകലങ്ങളിലേക്ക് തെന്നിമാറുകയും ചെയ്യും. അതോടെ റൈഡര്‍ക്ക് നിവര്‍ന്നിരിക്കാം. റോഡിന്‍റെ അവസ്ഥയ്ക്ക് അനുസരിച്ച് ഓട്ടോമാറ്റിക്ക് സസ്പെന്‍ഷനാണ് ബൈക്കിനെ ട്രാന്‍സ്ഫോം ചെയ്യിക്കുന്നത്.

കണ്‍സെപ്റ്റ് മോഡലിന്‍റെ വീഡിയോയും കവാസാക്കി പുറത്തുവിട്ടുണ്ട്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പണി വരുന്നുണ്ട് അവറാച്ചാ! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും
ടോൾ പ്ലാസയിൽ ഈ തെറ്റ് വരുത്തിയിട്ടുണ്ടോ? ഇനി നിങ്ങളുടെ കാർ വിൽക്കാൻ കഴിഞ്ഞേക്കില്ല