മൂന്നു കോടിയുടെ വേഗരാജാവിനെ സ്വന്തമാക്കി കാല്‍പ്പന്തുകളിയിലെ രാജകുമാരന്‍!

Published : Sep 16, 2017, 06:53 PM ISTUpdated : Oct 04, 2018, 05:52 PM IST
മൂന്നു കോടിയുടെ വേഗരാജാവിനെ സ്വന്തമാക്കി കാല്‍പ്പന്തുകളിയിലെ രാജകുമാരന്‍!

Synopsis

കാല്‍പ്പന്തുകളിയിലെ രാജകുമാരനാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റെണാള്‍ഡോ. വാഹനപ്രേമിയായ റൊണാള്‍ഡോയുടെ ഗാരേജിലേക്ക് മൂന്നുകോടി വിലയുള്ള പുതിയ അതിഥി എത്തിയതാണ് കഴിഞ്ഞ കുറച്ചുദിവസമായി വാഹനലോകത്തെ സജീവ ചര്‍ച്ചാവിഷയം. തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഫെറാരിയുടെ പുതിയ വേഗരാജാവിനെ സ്വന്തമാക്കിയ വിവരം ക്രിസ്റ്റ്യാനോ ആരാധകരെ അറിയിച്ചത്.

സൂപ്പര്‍ കാറുകളില്‍ മുന്‍നിരയിലുള്ള ഇറ്റാലിയന്‍ കമ്പനിയായ ഫെറാരിയുടെ എഫ് 12 TDf മോഡലാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്. മൂന്നര ലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 3 കോടി രൂപ) ഈ ഫെരാരിയുടെ വില.  F12 TDf-ന്റെ 799 യൂണിറ്റുകള്‍ മാത്രമാണ് ഫെരാരി പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ ഒന്നിലാണ് ഇനി ക്രിസ്റ്റിയാനോയുടെ യാത്ര. നിലവില്‍ റോള്‍സ് റോയ്സ് ഗോസ്റ്റ്, ബുഗാട്ടി വെയ്റോണ്‍, ബെന്റെലി ജിടി സ്പീഡ്, ആസ്റ്റര്‍ മാര്‍ട്ടിന്‍ ഡിബി 9, മാസെരാട്ടി ഗ്രാന്‍ കാബ്രിയൊ, ലംബോര്‍ഗിനി അവന്റഡോര്‍ തുടങ്ങി നിരവധി കാറുകള്‍ ക്രിസ്റ്റ്യാനോയുടെ ഗാരേജിലുണ്ട്.

770 ബിഎച്ച്പി പവറും 705 എന്‍എം ടോര്‍ക്കുമേകുന്ന 6.3 ലിറ്റര്‍ എന്‍ജിനാണ് ഫെറാരി എഫ് 12ന് കരുത്തു പകരുന്നത്. ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 340 കിലോമീറ്ററാണ് മണിക്കൂറില്‍ പരമാവധി വേഗത. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ എഫ് 12 ന് കേവലം 2.9 സെക്കന്‍ഡ് മാത്രം മതി.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പലരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ 7 കാറുകൾ 2026 ജനുവരിയിൽ എത്തും
ടാറ്റ പഞ്ച് അതോ ഹ്യുണ്ടായി എക്സ്റ്റർ; ഏതാണ് മികച്ചത്?