
ഡാറ്റ്‌സന്‍ റെഡിഗോ എഎംടി ഇന്ത്യന്‍ വിപണിയിലെത്തി. ഡ്യൂവല്‍ ഡ്രൈവിംഗ് മോഡ്, റഷ് അവര്‍ മോഡ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് പുതിയ റെഡിഗോ എഎംടി3.80 ലക്ഷം 3.95 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.
നിലവിലുള്ള 1.0 ലിറ്റര്‍ ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്‌നോളജി (iSAT), ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. 67 bhp കരുത്തും 91 Nm torque ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.
റെനോ ക്വിഡിന് സമാനമായി CMFA അടിത്തറയിലാണ് ഡാറ്റ്‌സന്‍ റെഡിഗോയുടെ എഎംടി എത്തിയിരിക്കുന്നത്. ഹാന്‍ഡ്‌സ്ഫ്രീ കോളിംഗ് ഫീച്ചറോടെയുള്ള ബ്ലൂടൂത്ത് ഓഡി സ്ട്രീമിംഗ് T(O), S വേരിയന്റുകളില്‍ ലഭ്യമാണ്. ഓള്‍ബ്ലാക് ഇന്റീരിയര്‍, റിമോട്ട് കീയോട് കൂടിയ സെന്‍ട്രല്‍ ലോക്കിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ റെഡിഗോ എഎംടി പതിപ്പിന്റെ സവിശേഷത. റൂബി റെഡ്, ലൈം ഗ്രീന്‍, വൈറ്റ്, ഗ്രെയ്, സില്‍വര്‍ എന്നീ അഞ്ചു നിറങ്ങളില്‍ റെഡിഗോ 1.0 ലിറ്റര്‍ എഎംടി വിപണിയിലെത്തും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.