ഈ ഡൊമിനര്‍ ഇനിയില്ല..!

By Web DeskFirst Published Mar 10, 2018, 6:14 PM IST
Highlights
  • എബിഎസ് ഇല്ലാത്ത ഡൊമിനാര്‍ 400 പതിപ്പിനെ ബജാജ് പിന്‍വലിച്ചു

എബിഎസ് ഇല്ലാത്ത ഡൊമിനാര്‍ 400 പതിപ്പിനെ ബജാജ് പിന്‍വലിച്ചു. വില്‍പനയില്‍ കുറവ് വന്നതാണ് കാരണം. ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 കഴിഞ്ഞ 2016 ഡിസംബര്‍ ഒടുവിലാണ് വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

എബിഎസ് ഇല്ലാത്ത പതിപ്പ്, ഡ്യൂവല്‍ ചാനല്‍ എബിഎസോട് കൂടിയ പതിപ്പ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് ഡോമിനാര്‍ വിപണിയില്‍ അവതരിച്ചത്. രാജ്യത്തെ മിക്ക ഉപഭോക്താക്കള്‍ക്കും പ്രിയം സ്‌പോര്‍ട്‌സ് ക്രൂയിസറിന്റെ എബിഎസ് പതിപ്പിനോടാണ്. അതുകൊണ്ട് തന്നെ ഇരുപതു ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് എബിഎസില്ലാത്ത ഡോമിനാര്‍ പതിപ്പിനോട് താല്‍പര്യം കാണിക്കുന്നത്. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരു ടയറുകളിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍, സുഗമമായ ഡൗണ്‍ഫിറ്റിന് വേണ്ടിയുള്ള സ്ലിപ്പര്‍ ക്ലച്ച് എന്നിവ ഡോമിനാര്‍ 400 ലെ ഫീച്ചറുകളാണ്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.

 

click me!