999 പടികൾ ഓടിക്കയറി ഒരു കാറിന്‍റെ അദ്ഭുതപ്രകടനം

By Web DeskFirst Published Feb 19, 2018, 7:34 PM IST
Highlights

സഞ്ചാരികൾ നടന്നു കയറാൻ പോലും ഭയപ്പെടുന്ന ചൈനയിലെ ടിയാന്‍മെന്‍ പര്‍വ്വതത്തിന്‍റെ പടികളിലൂടെ ഓടിക്കയറി അദ്ഭുതം സൃഷ്‍ടിച്ച് റേഞ്ച് റോവറിന്‍റെ വീഡിയോ വൈറലാകുന്നു.

ഡ്രാഗണ്‍ ചലഞ്ച് എന്നായിരുന്നു അഭ്യാസപ്രകടനത്തിന്‍റെ പേര്. 99 ഹെയർപിൻ വളവുകളിലായി 45 ഡിഗ്രിവരെ ചെരിവുള്ള 999 സ്റ്റെപ്പുകളിലൂടെ വാഹനമോടിച്ചു കയറ്റിയത് ലേ മാൻസ് വിജയിയും പാനസോണിക് ജാഗ്വർ റേസിങ് റിസേർവ് ആന്റ് ഹോ പിൻ തുങ്ങാണ്.

റേഞ്ച് റോവറിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോ‍ഡലായ പി400ഇ ആണ് ഈ അഭ്യാസത്തിന് ഉപയോഗിച്ചത്. 404 പിഎസ് കരുത്തുള്ള ഈ വാഹനം അനയാസം 999 സ്റ്റെപ്പുകൾ ഓടിക്കയറി. 2 ലീറ്റർ പെട്രോൾ എൻജിനും 116 പിഎസ് കരുത്തുള്ള ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന വാഹനത്തിന്റെ പരമാവധി കരുത്ത് 404 പിഎസും ടോർക്ക് 640 എൻഎമ്മുമാണ്.

 

 

 

click me!