
പറക്കും ബൈക്കുമായി ദുബായി പോലീസ് എത്തുന്നു. റോഡപകടങ്ങള്‍ നടന്നാല്‍ ഗതാഗത തടസം പിന്നിട്ടെത്തുന്നതിനുള്ള താമസം ഇതോടെ ഒഴിവാകും. പൊലീസിന്‍റെ കണ്ണുവെട്ടിച്ചു കടക്കുന്നവരെ ഇനി നിമിഷങ്ങള്‍ക്കകം ദുബായി പോലീസ് പറന്നു പിടിക്കും.
ദുബായി പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്റ്റൈസില്‍ ആകാശത്തിലൂടെ പറന്നിറങ്ങും. അത്യാഹിത ഘട്ടങ്ങളില്‍ ഗതാഗത തടസം മറികടന്നു സംഭവസ്ഥലതെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഹോവര്‍ സര്‍ഫ് ബൈക്കിനു സാധിക്കും.
ഒരു പോലീസുകാരനേയും വഹിച്ചുകൊണ്ട് പത്തു മീറ്റര്‍ ഉയരത്തില്‍വരെ പറക്കാന്‍ ഹോവര്‍ സര്‍ഫ് ബൈക്കിനു കഴിയും. ഒരു തവണ വൈദ്യുതിയില്‍ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായി 25 മിനുട്ട് നേരം പറക്കാം. 150 കിലോയാണ് പറക്കും ബൈക്കിന്‍റെ ഭാരം.
നാലുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 25 മിനുട്ട് നേരം പറക്കാം, എഴുപത് കിലോമീറ്റര്‍ വേഗതയിലാണ് ബൈക്ക് സഞ്ചരിക്കുക. ഒന്നര ടണ്‍വരെ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ള ബൈക്ക് മണിക്കൂറില്‍ പരമാവധി എഴുപതി കിലോമീറ്റര്‍ വേഗതയില്‍ പറക്കും. ഹോവര്‍ സര്‍ഫ് ബൈക്കു അടുത്തവര്‍ഷം നിരത്തിലിറക്കുകയാണ് ദുബായി പോലീസിന്‍റെ ലക്ഷ്യം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.