ദുൽഖറിന്റെ ഹിന്ദിസിനിമയുടെ സെറ്റിൽ നിന്നു കാരവനുകൾ പിടിച്ചെടുത്തു

Published : Sep 22, 2017, 10:47 AM ISTUpdated : Oct 05, 2018, 01:10 AM IST
ദുൽഖറിന്റെ ഹിന്ദിസിനിമയുടെ സെറ്റിൽ നിന്നു കാരവനുകൾ പിടിച്ചെടുത്തു

Synopsis

ദുൽഖർ സൽമാൻ അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ സെറ്റിൽ അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര കാരവനുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ദുൽഖർ നായകനായി അഭിനയിക്കുന്ന കൻവാർ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയിൽ എത്തിച്ച കാരവനുകളാണ് പിടികൂടിയത്.  കേരളത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ കാരവാനുകളിലൊന്ന് തമിഴ്നാട് റജിസ്ട്രേഷനുള്ളതാണ്.  ദുൽഖറിനൊപ്പം ഹിന്ദി താരം ഇർഫാൻ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവൻ കൊണ്ടുവന്നതെന്നു ചിത്രീകരണസംഘം പറയുന്നു. തൃശൂരിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. കാരവനുകൾ വാടകയ്ക്കെടുത്ത സംഘം ഇവക്ക് നികുതി അടച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നികുതിയും പിഴയും അടച്ചശേഷം കാരാവാനുകള്‍ വിട്ടുകൊടുത്തതായാണഅ റിപ്പോര്‍ട്ടുകള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

വരുന്നൂ കിയ സോറെന്‍റോ: ഫോർച്യൂണറിന് വെല്ലുവിളിയാകുമോ?
കിയയുടെ ഡിസംബർ മാജിക്: കാറുകൾക്ക് വൻ വിലക്കുറവ്