
നിയമം ലംഘിച്ച് വാഹനം ഓടിച്ച് പൊലീസു പിടിക്കുമ്പോള്‍ പലരും കാശു കൈയ്യിലിലെന്നു പറഞ്ഞ് കാലുപിടിച്ചൊക്കെ രക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇനിമുതല്‍ ഗോവയില്‍ ആ പരിപാടി നടക്കില്ല. ഇ ചെലാന്‍ എന്ന പുതിയ സംവിധാനം ഉപയോഗിക്കാനൊരുങ്ങുകയാണ് ഗോവ സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇനിമുതല്‍ ഗോവയില്‍ ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് പിഴയടക്കാനാവും. പുതിയ സംവിധാനം പരീക്ഷണ ഘട്ടത്തിലാണെന്ന് ഗോവന്‍ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്‍റെ ഭാഗമായി ഓരോ മോട്ടോര്‍ ഉദ്യോഗസ്ഥര്‍ക്കും ഓരോ മെഷീന്‍ വീതം നല്‍കാനാണ് തീരുമാനം.
വാഹനം എവിടെ വെച്ചാണോ പിടികൂടുന്നത് അവിടെവെച്ചു തന്നെ പിഴ അടപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ പദ്ധതി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.