അമ്പരപ്പിക്കുന്ന പ്രത്യേകതകളുമായി എമറേറ്റ്സിന്‍റെ നൂറാം വിമാനം

Published : Nov 07, 2017, 09:31 AM ISTUpdated : Oct 05, 2018, 01:46 AM IST
അമ്പരപ്പിക്കുന്ന പ്രത്യേകതകളുമായി എമറേറ്റ്സിന്‍റെ നൂറാം വിമാനം

Synopsis

ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സിന്‍റെ നൂറാമത്തെ വിമാനത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യാത്രികര്‍. ലോക വൈമാനിക ചരിത്രത്തിലെ എൻജിനിയേറിങ് വിസ്മയമായ എയർബസ് എ 380 ആണ് ആ അദ്ഭുത വിമാനം. രണ്ടു നിലകളും നാലു എൻജിനുമുള്ള വിമാനം ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്ര വിമാനമാണിത്.

മൂന്ന് ക്ലാസുകളുള്ള വിമാനത്തില്‍ ഫസ്റ്റ് ക്ലാസിൽ 14 പ്രൈവറ്റ് സീറ്റുകളുണ്ട്. ബിസിനസ് ക്ലാസിൽ 76 സീറ്റുകളും ഇക്കോണമി ക്ലാസിൽ 426 സീറ്റുകളുമുണ്ട്. ലക്ഷ്വറി ഓൺബോർഡ് ലോഞ്ചാണ് പുതിയ വിമാനത്തിന്റ ഏറ്റവും വലിയ പ്രത്യേകത.

റോൾസ് റോയ്സ് ട്രെന്റ് 900 എൻജിനുകളാണ് വിമാനത്തിന് കരുത്തു പകരുന്നത്. ആഡംബരത്തിന് പുതിയ മാനങ്ങൾ നൽകിയായിരിക്കും പുതിയ വിമാനം സർവീസ് നടത്തുക എന്നാണ് എമിറേറ്റ്സ് അറിയിച്ചത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ലോഞ്ച് എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.

ഒട്ടേറെ പുതുമകളുള്ള ആഡംബര വിമാനമായ എയർബസ് എ 380 ഏറ്റവുമധികം ഉപയോഗിക്കുന്ന വിമാന കമ്പനിയാണ് എമിറേറ്റ്സ്.  2008 ലാണ് എമിറേറ്റ്സ് ആദ്യത്തെ എ380 വിമാനം സ്വന്തമാക്കുന്നത്​. ഇപ്പോൾ പുറത്തിറങ്ങിയ നൂറാമത്തെ വിമാനത്തെ കൂടാതെ ഏകദേശം 40 എ380 വിമാനങ്ങൾ കൂടി എമിറേറ്റ്സ് ബുക്കു ചെയ്തിട്ടുണ്ട്. എമിറേറ്റ്സിൽ എകദേശം 1500 പൈലറ്റുമാരും 23000 കാബിൻ ജോലിക്കാരും എ 380 വേണ്ടി മാത്രമായുണ്ട്.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദീപ്തസ്മരണയ്ക്കുള്ള സമർപ്പണമായി അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച വിമാനം 12ന് ആരംഭിക്കുന്ന ദുബായ് എയർഷോയിൽ പ്രദർശിപ്പിക്കും.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബിജിഎംഐ യുദ്ധക്കളത്തിൽ ഇനി റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇരമ്പും
ഡിസംബറിലെ ഏറ്റവും മികച്ച വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ