
സഞ്ചാരികളുടെ പ്രത്യേകശ്രദ്ധയ്ക്ക്. വിനോദസഞ്ചാരകേന്ദ്രമായ പൊള്ളാച്ചിയിലെ ആളിയാര്‍ മങ്കിഫാള്‍സില്‍ സന്ദര്‍ശകര്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ആളിയാര്‍, വാല്പാറ മലകളിലെ കനത്ത മഴ കാരണം വെള്ളച്ചാട്ടത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് നടപടി. പ്രവേശിക്കാനും വെള്ളച്ചാട്ടത്തില്‍ കുളിക്കാനുമാണ് നിരോധനം.
വാല്പാറ മലമ്പാതയില്‍ ചെറിയ വെള്ളച്ചാട്ടങ്ങള്‍ രൂപപെട്ടതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ വനംവകുപ്പുകാര്‍ റോഡില്‍ നിരീക്ഷണവും റോന്തും ശക്തമാക്കി. ആളിയാര്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തിയായി തുടരുകയാണ്.